topbanner
Monday April 24th, 2017 - 10:56:am
topbanner

തലവേദനയോ? മരുന്നില്ലാതെ മാറാന്‍ 6 വഴികള്‍

NewsDesk
തലവേദനയോ? മരുന്നില്ലാതെ മാറാന്‍ 6 വഴികള്‍

മിക്കവരിലും സാധാരണയായി കണ്ടുവരുന്നതാണ് തലവേദന. പലകാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാകാം എന്നതിനാല്‍ ഒരേ മരുന്ന് ഉപയോഗിച്ചതുകൊണ്ട് ഇവയെല്ലാം മാറണം എന്നില്ല. എന്നാല്‍ മരുന്നുകളൊന്നും ഇല്ലാതെ തന്നെ മാറുന്നതാണ് മിക്ക തലവേദനകളും എന്നറിയമോ? താഴെപ്പറയുന്ന വിദ്യകള്‍ പരീക്ഷിച്ചു നോക്കൂ.
 
1. തലയിണയ്ക്കു പകരം പുസ്തകം ഉപയോഗിക്കൂ
സബോക്‌സിപ്പിറ്റല്‍സ്- അഥവാ കഴുത്തിനെയും തലയുടെ പിന്‍ഭാഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മസിലില്‍ അനുഭവപ്പെടുന്ന തലവേദനയില്‍ നിന്നും മുക്തി നേടാനാണ് ഈ വിദ്യ. അത്യാവശ്യം തടിയുള്ള ഒരു പുസ്തകത്തിനു മുകളില്‍ തലയുടെ പിന്‍ഭാഗം അമര്‍ത്തിവച്ചു കിടക്കുകയാണ് ചെയ്യേണ്ടത്. ഇത് മസിലുകള്‍ക്ക് ആയാസം പകരുകയും തലവേദന കുറയ്ക്കുകയും ചെയ്യും.
 
2. ഫോണ്‍ ഉപയോഗവും തലയുടെ പൊസിഷനും
ഫോണില്‍ മെസ്സേജ് അയക്കുകയോ നെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ കുനിഞ്ഞിരിക്കുന്നത് തലവേദന ഉണ്ടാക്കും. അതിനാല്‍ മലര്‍ന്നു കിടന്ന്, തല കുനിയാത്ത രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സോഫ പോലുള്ളവയില്‍ കിടക്കുകയോ മറ്റോ ചെയ്യാം.
 
3. ദീര്‍ഘശ്വാസമെടുക്കുക
തലവേദനയുള്ള സമയങ്ങളില്‍ ദീര്‍ഘമായി ശ്വാസമെടുക്കുന്നത് കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിലെത്താന്‍ സഹായിക്കും. ഇത് തലയിലേയ്ക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലവേദനയ്ക്ക് ആശ്വാസം പകരുകയും ചെയ്യും.
 
4. ഡെന്റല്‍ ഗാര്‍ഡ് ധരിക്കുക
രാവിലെ ഉണരുമ്പോള്‍ത്തന്നെ തലവേദനയോടെയാണോ നിങ്ങള്‍ എഴുന്നേല്‍ക്കാറ്. എങ്കില്‍ രാത്രിയില്‍ പല്ലിറുമ്മുന്നതാകാം കാരണം. ഇതിന് പരിഹാരമായി രാത്രിയില്‍ ഡെന്റല്‍ ഗാര്‍ഡ് ധരിച്ചാല്‍ മതി.
 
5. മുടിയും തലവേദനയും
മുകളിലേയ്ക്ക് ഉയര്‍ത്തിക്കെട്ടിവച്ചിരിക്കുന്ന മുടി 53% സ്ത്രീകളിലും തലവേദനയുണ്ടാക്കുമെന്നാണ് ദി സിറ്റി ഓഫ് ലണ്ടന്‍ മൈഗ്രെയ്ന്‍ ക്ലിനിക് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ മുടി കെട്ടിവച്ചിരിക്കുന്നത് കൊണ്ടുണ്ടാകുന്ന സ്‌ട്രെയിന്‍ തലവേദനയിലേയ്ക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്. അതിനാല്‍ മുടി താഴോട്ട് കെട്ടി വയ്ക്കുന്നതാണ് ഉചിതം.
 
6. ആപ്പിളെടുത്ത് മണത്തു നോക്കൂ
മൈഗ്രെയ്ന്‍ ഉള്ള ആളുകള്‍ ഒരു പച്ച ആപ്പിളെടുത്ത് മണക്കുന്നത് ആശ്വാസം നല്‍കുമെന്നാണ് ചിക്കാഗോയിലെ സ്‌മെല്‍ ആന്‍ഡ് ടേസ്റ്റ് ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ആപ്പിളിന്റെ മണം തലയിലെ മസിലുകള്‍ക്ക് ആയാസം പകരുന്നതിനാലാണ് ഇത്.
 
7. അമര്‍ത്തിപ്പിടിക്കുക
മൂക്കിനു മുകളിലും, പുരികത്തിലും വിരലുകള്‍ കൊണ്ട് ചെറുതായിഅമര്‍ത്തിപ്പിടിച്ച് മര്‍ദ്ദമേല്‍പ്പിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം പകരും.

English summary
Headache Relief Without Drugs: 6 Natural Remedies & Tips