Sunday February 17th, 2019 - 2:08:pm
topbanner

സോഷ്യല്‍മീഡിയയിൽ ഏറെ സമയം ചിലവഴിക്കുന്നവർ സൂക്ഷിക്കുക!! : നിങ്ങളും ഈ രോഗത്തിന് അടിമപ്പെടാം

princy
സോഷ്യല്‍മീഡിയയിൽ ഏറെ സമയം ചിലവഴിക്കുന്നവർ സൂക്ഷിക്കുക!! : നിങ്ങളും ഈ രോഗത്തിന് അടിമപ്പെടാം

സോഷ്യല്‍മീഡിയകളുടെ ഉപഭോക്താക്കളാണ് നമ്മളിൽ ഏറെയും. എന്നാൽ ഏറെ സമയം സോഷ്യല്‍മീഡിയയില്‍ ചിലവഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കണം, അത്തരക്കാർക്ക് ഫോമോ എന്ന മാനസിക പ്രശ്‌നമുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.

താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കും എന്ന പേടിയും പരിഭ്രാന്തിയുമാണ് ഫോമോയുടെ പ്രധാന ലക്ഷണം.

എന്ത് കാര്യങ്ങൾ ചെയ്യുമ്പോളും ക്ലാസില്‍ ഇരിക്കുമ്പോഴായാലും ജോലി സ്ഥലത്തായാലും വണ്ടിയോടിക്കുമ്പോഴായാലും ഫോമോ ബാധിതരുടെ ശ്രദ്ധ മുഴുവന്‍ ഫോണിലാകും. സോഷ്യല്‍മീഡിയയിൽ ചിലവഴിക്കുന്ന സമയം ത്വരിത പെടുത്തിയില്ലെങ്കിൽ ഇതുപോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യത ഏറെയാണ് .

Viral News

Read more topics: Fomo, Disease, social media, users
English summary
Fomo Disease affecting social media users
topbanner

More News from this section

Subscribe by Email