topbanner
Thursday May 25th, 2017 - 12:33:pm
topbanner

വേനലില്‍ കരുവാളിപ്പ് തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികള്‍

NewsDesk
വേനലില്‍ കരുവാളിപ്പ് തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികള്‍

മറ്റേത് കാലത്തെക്കാളും ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം നല്‍ക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനലില്‍ വെയിലേറ്റ് കരവാളിപ്പുണ്ടാകുന്നത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികളിതാ..

* പപ്പായ പാക്ക്
വൈറ്റമിന്‍ A,C,E എന്നാവയാല്‍ സമ്പന്നമായ പപ്പായ ചര്‍മ്മത്തിന്റെ തിളക്കവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്. നന്നായി പഴുത്ത പപ്പായ ഉടച്ച് കുഴമ്പ് രൂപത്തിലായി എന്നും മുഖത്ത് മാസ്‌ക് ഇടുന്നത് വെയില്‍ കൊണ്ടാലുണ്ടാകുന്ന കരുവാളിപ്പ് പൂര്‍ണമായും തടയാന്‍ സഹായിക്കും. ഇതുവഴി ഭംഗിയുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.

* വെള്ളരി പനിനീര്‍ പാക്ക്

ചെറിയ കഷ്ണം വെള്ളരി ജ്യൂസാക്കി അതില്‍ മൂന്ന് സ്പൂണ്‍ പനിനീരും നാരങ്ങനീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇനി ഈ പേസ്റ്റ് വെയിലേറ്റ ഭാഗങ്ങളില്‍ പുരട്ടുക. രണ്ട് ദിവസം കൂടുമ്പോള്‍ പുരട്ടുക, മാറ്റം സ്വയം അനുഭവിച്ചറിയാം.

* തൈര്

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പൊടികൈയ്യാണ് തൈര്. വെയിലേറ്റത് മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ തൈര് പുരട്ടാവുന്നതാണ്. ഇത് ഉണങ്ങുമ്പോള്‍ വെള്ളമുപയോഗിച്ച് കഴുകി തുടക്കുക. പുരട്ടുന്നതിനൊപ്പം ഭക്ഷണത്തിലും തൈര് ഉള്‍പ്പെടുത്താവുന്നതാണ്. മറ്റ് പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണ്.

* കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ നീര് ചര്‍മ്മസൗന്ദര്യം കാക്കാന്‍ സഹായിക്കുന്നു. വീടുകളില്‍ തന്നെ കൃഷിചെയ്യാവുന്ന ഇത് മുടി വളരാനും സഹായിക്കുന്ന ഒന്നാണ്. ഇതല്ലാതെ കറ്റാര്‍വാഴയുടെ സത്ത് അടങ്ങിയ ക്രീമുകളും ഉപയോഗിക്കാവുന്നതാണ്. ഇതി വെയിലേറ്റ് വാടാതെ ചര്‍മ്മം തിളങ്ങാനും മറ്റൊന്നിനെയും ആശ്രയിക്കേണ്ട.

Read more topics: remedies, sun tan, tips,
English summary
Easy home remedies to remove sun tan
topbanner topbanner

More News from this section

Subscribe by Email