Friday September 21st, 2018 - 4:02:am
topbanner
Breaking News

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിനികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ കേക്ക് ഇതാണ്

suji
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിനികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ കേക്ക് ഇതാണ്

ഒരു പ്രണയദിനം കൂടി കടന്നുപോയി. വാലന്റൈന്‍സ് ദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ മുതല്‍ കാര്‍ഡുകളും, മധുരവുമെല്ലാം പ്രണയിനികള്‍ പങ്കുവെയ്ക്കുന്നു. എന്നാല്‍ ഇക്കുറി വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിനികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ കേക്ക് ഏതാണ്?

ചോക്കോ ലാവാ കേക്കാണ് വാലന്റൈന്‍ ദിനത്തില്‍ കച്ചവടം പൊടിപൊടിച്ചതെന്നാണ് സര്‍വ്വെ വെളിപ്പെടുത്തുന്നത്. ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ച ഇണക്കുരുവികള്‍ ഓര്‍ഡര്‍ ചെയ്ത് കൂട്ടിയത് പിസയും, ഫ്രൈകളുമാണ്. ഇവയുടെ വില്‍പ്പന യഥാക്രമം 55%, 38% ആയി വര്‍ദ്ധിച്ചു.

ചോക്കോ ലാവ കേക്കിന്റെ വില്‍പ്പന 73% വര്‍ദ്ധിച്ചു. ഡുനട്ടുകള്‍ നാലിരട്ടി അധികം ഓര്‍ഡര്‍ നേടിയപ്പോള്‍ റെഡ് വെല്‍വെറ്റ് ഉത്പന്നങ്ങള്‍ 3.5 ഇരട്ടി അധികം വില്‍പ്പന നടത്തി. ബെംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ്, ചണ്ഡീഗഢ്, ജയ്പൂര്‍ നഗരങ്ങളിലെ കണക്കുകള്‍ അനുസരിച്ചാണ് ഫലം.

നഗരപ്രദേശങ്ങളില്‍ വാലന്റൈന്‍സ് ദിനം പ്രിയപ്പെട്ടവര്‍ക്കൊപ്പം വീടുകളില്‍ ചെലവാക്കാനായിരുന്നു നല്ലൊരു ആളുകള്‍ തീരുമാനിച്ചതെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

 

English summary
Choco lava cake was a favourite among lovebirds on Valentine’s Day
topbanner

More News from this section

Subscribe by Email