Tuesday November 13th, 2018 - 1:20:pm
topbanner

വൈവിധ്യങ്ങളുടെ വിസ്മയമായി ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ

NewsDesk
വൈവിധ്യങ്ങളുടെ വിസ്മയമായി ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ

കൊച്ചി: സുന്ദരിയായ കൊച്ചിയെ അതീവ സുന്ദരിയാക്കുകയായിരുന്നു ബീന കണ്ണന്റെ ബ്രൈഡല്‍ ഷോയിലെ സുന്ദരിമാര്‍. പാരമ്പര്യത്തിന് സ്വതവെ ഒരു സൗന്ദര്യമുണ്ട് ഈ സൗന്ദര്യത്തെ പതിമടങ്ങ് വര്‍ദ്ധിപ്പിച്ചത് ആധുനികതയുടെ ഇഴചേരലായിരുന്നു. 

കൊച്ചിയിലെ സായംസന്ധ്യയെ ബ്രൈഡല്‍ ഫാഷന്‍ ഷോ കാഴ്ചകാര്‍ക്ക് മിഴിവേകിയ ഒരു അനുഭവമായി മാറി. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലിലാണ് ബ്രൈഡല്‍ ഷോ നടന്നത്.

പ്രശസ്ത കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് റാമ്പ് വാക് സംവിധാനം ചെയതതോടെ ഷോയ്ക്ക് തുടക്കമായി. ഇതോടെ ഷോയില്‍ ശില്പ ഷെട്ടിയും നിക്കി ഗല്‍റാണിയും റാമ്പില്‍ ബീനയുടെ ബ്രൈഡല്‍ വസ്ത്രനിരകള്‍ അവതരിപ്പിച്ചു. ഷോയുടെ അവതാരകയായി തിളങ്ങിയത് മിസ് എര്‍ത്ത് അമൃത പറ്റ്കിയായിരുന്നു. റെമോ ഫെര്‍ണാണ്ടസിന്റെ സംഗീതം ഷോയ്ക്ക് താള കൊഴുപേകിയിരുന്നു.

അരുണിമയുടെയും ഗോവിന്ദിന്റെയും പീകോക്ക് സെറിനേയ്ഡ് ദൃശ്യ സംഗീത വിരുന്നൊരുക്കി. കൂടാതെ സാരിയുടെയും ശീമാട്ടിയുടെയും 100 വര്‍ഷത്തെ പരിണാമം ആവിഷ്‌കരിച്ച വീഡിയോ പ്രശംസ നേടി. ശീമാട്ടി ലിസ്ബണ്‍ സിറ്റിയില്‍ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആയിരുന്നു. ഷോ സ്‌പോണ്‍സര്‍ ചെയ്തത് ശീമാട്ടിയും മെഴ്‌സിഡസ് ബെന്‍സും രാജശ്രീ മോട്ടോഴ്‌സും ചേര്‍ന്നായിരുന്നു.

Read more topics: seematty, beenakannan, bridal show
English summary
Seematty performs a bridal show
topbanner

More News from this section

Subscribe by Email