topbanner
Tuesday June 27th, 2017 - 7:38:pm
topbanner

സെൽഫി എടുക്കുന്നതിൽ ഭംഗിക്കുറവ്: ശസ്ത്രക്രിയയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു

NewsDesk
സെൽഫി എടുക്കുന്നതിൽ ഭംഗിക്കുറവ്: ശസ്ത്രക്രിയയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു

സെൽഫി എടുക്കുന്നതിൽ ഭംഗിക്കുറവ്, മൂക്കിനും ചുണ്ടിനും ശസ്ത്രക്രിയയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. ഡൽഹി എയിംസിൽ മുഖത്തിന്റെ ശസ്ത്രക്രിയയ്ക്ക് എയിംസ് ആശുപത്രിയില്‍ എത്തു്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ.

കഴിഞ്ഞ ദിവസം 18 കാരിയായ പെൺകുട്ടി തന്‍റെ മൂക്ക് ശസ്‌ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഎന്‍ടി വിഭാഗത്തില്‍ എത്തി. എന്നാൽ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടർ മനശാസ്ത്ര വിഭാഗത്തിലേക്കാണ് കുട്ടിയെ അയച്ചത്. സമാന രീതിയിൽ ശരീരത്തിന് ശസ്‌ത്രക്രിയ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്ന് എയിംസിലെ ഡോക്‌ടർമാർ പറയുന്നു.

കാരണം ചോദിക്കുമ്പോഴാണ് സെൽഫി എടുക്കുമ്പോൾ ഭംഗി പോരാ എന്ന ഉത്തരം നൽകുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി. സെൽഫി ഭ്രമത്തിന് സെല്‍ഫിസൈഡ് എന്നാണ് ഡോക്‌ടർമാർ നൽകിയിരിക്കുന്ന പേര്. അമേരിക്കയിലെ സൈക്കോളജിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 60 ശതമാനം ആളുകൾ സെല്‍ഫിസൈഡിന്‍റെ പിടിയിലാണ്.

ഒരു പെൺകുട്ടി നഗ്നയായി നിൽക്കുന്ന സെൽഫി തന്‍റെ അടുത്ത കൂട്ടുകാരിയെ കാണിച്ചു. കൂട്ടുകാരി ഭംഗിയുള്ള ചിത്രമാണതെന്ന് പറഞ്ഞതോടെ അത് ബോയ്‍ഫ്രണ്ടിനും അയച്ചു കൊടുത്തു. അയാള്‍ പിന്നീടത് ധാരാളം പേര്‍ക്കും അയച്ചു കൊടുത്തതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഭ്രാന്തിയിലകപ്പെട്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മുഖവും മൂക്കും ചുണ്ടുമെല്ലാം ഇത്തരത്തിൽ ശസ്ത്രക്രിയ ചെയ്തു മാറ്റാന്‍ ധാരാളം പേര്‍ ആഗ്രഹിക്കുന്നു. ശരീരഭാരം കുറക്കാൻ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവരും നമ്മുടെ ഇടയിൽ കൂടുതലാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കൂടാതെ സെൽഫിയെ കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദരോഗത്തിനും കാരണമാകും.

Read more topics: AIIMS, selfie, addiction,
English summary
Selficide, 3 people admitted to AIIMS for having selfie addiction
topbanner topbanner

More News from this section

Subscribe by Email