Tuesday November 13th, 2018 - 6:04:am
topbanner

പങ്കാളികള്‍ക്ക് ഒരുമിച്ചുള്ള റൊമാന്റിക്ക് കുളിയാകാം

NewsDesk
പങ്കാളികള്‍ക്ക് ഒരുമിച്ചുള്ള റൊമാന്റിക്ക് കുളിയാകാം

പങ്കാളികള്‍ ഒരുമിച്ച് കുളിക്കുന്നതിനെക്കാള്‍ റൊമാന്റിക്കായ മറ്റൊരു കാര്യമില്ല. എന്നാല്‍ ഇവിടെ അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യതയും ധാരാളമാണ്. പങ്കാളികള്‍ തമ്മില്‍ ഒരുമിച്ച് കുളിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില അബദ്ധങ്ങളെക്കൂടി തിരിച്ചറിഞ്ഞാല്‍ അത് ഒഴിവാക്കാവുന്നതാണ്. കുളിക്കുമ്പോള്‍ എങ്ങനെ നില്‍ക്കണം എന്തുചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അത്ര റൊമാന്റിക്ക് ആയിക്കോളണമെന്നില്ല.

വലിയ ബാത്ത്‌റൂം ഇല്ലെങ്കില്‍ രണ്ടുപേരുടെയും ഒരുമിച്ചുള്ള കുളി അത്ര രസകരമായിക്കോളണമെന്നില്ല. രണ്ട് പേര്‍ക്ക് നല്ലപോലെ നില്‍ക്കാനും ഇരിക്കാനും പറ്റിയ വലിപ്പമുളള ബാത്ത്‌റൂം ആയിരിക്കണം. മാത്രമല്ല അറ്റാച്ചഡ് ബാത്ത് റൂം ഉള്ളവര്‍ക്ക് മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളു.

ഒരുമിച്ച് കുളിക്കുക എന്നാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് കുളിക്കുക എന്നതല്ല. ലൈംഗീകബന്ധത്തിന് മുമ്പും ശേഷവും ശരീരം വൃത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ പരസ്പരം ഉത്തേജിപ്പിക്കുന്നതിനൊപ്പം കുളിയുമാവാം. ചിലര്‍ക്ക് ബാത്ത്‌റൂമില്‍ വച്ച് ബന്ധപ്പെടുന്നതില്‍ താല്‍പ്പര്യമുണ്ടാകില്ല പകരം ബാഹ്യലീലകളിലൂടെ ഉത്തേജിപ്പിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.

ബാത്തറൂമില്‍ നടക്കുമ്പോഴും മറ്റും ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ ശരീരം ബാലന്‍സ് ചെയ്താണ് നില്‍ക്കുന്നതെന്ന് ദമ്പതികള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. സിനിമകളിലും മറ്റും കാണും വിധമുള്ള രസങ്ങളും സുഖവും ഒരുമിച്ചുള്ള കുളിക്ക് ഇല്ലെന്നും പറയപ്പെടുന്നുണ്ട്.

Read more topics: tips, women, sex,
English summary
A bath is a must post shower sex
topbanner

More News from this section

Subscribe by Email