Friday September 21st, 2018 - 2:01:am
topbanner
Breaking News

ആണുങ്ങള്‍ കരഞ്ഞ് പോയാല്‍ പെണ്ണിന് മുന്നില്‍ ചെറുതാകും; പുരുഷന്‍മാര്‍ക്ക് സ്ത്രീകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇവയാണ്

suji
 ആണുങ്ങള്‍ കരഞ്ഞ് പോയാല്‍ പെണ്ണിന് മുന്നില്‍ ചെറുതാകും; പുരുഷന്‍മാര്‍ക്ക് സ്ത്രീകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇവയാണ്

സ്വന്തമായി ഒരു കാര്‍, കൈനിറയെ പണം, സിക്‌സ് പാക്ക് ബോഡി ഇതെല്ലാമാണ് ഒരു പുരുഷനില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നാണ് പൊതുവെ ആണുങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇതെല്ലാം വെറും തെറ്റിദ്ധാരണയാണെന്നാണ് സ്ത്രീകള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയത്. ആണുങ്ങള്‍ വന്‍ സംഭവമെന്ന് കരുതുന്ന പല കാര്യങ്ങളും സ്ത്രീകള്‍ അത്ര കാര്യമാക്കാറില്ലെന്നതാണ് വസ്തുത.

പുരുഷന്‍മാരുടെ കൈയിലുള്ള കാര്‍ ഏതാണെന്നൊന്നും സ്ത്രീകള്‍ പൊതുവെ ശ്രദ്ധിക്കാറില്ലത്രേ, അത് മോഷ്ടിച്ച കാര്‍ അല്ലാത്തിടത്തോളം ബ്രാന്‍ഡൊന്നും ഒരു പ്രശ്‌നമേയല്ല. ഇനി സിക്‌സ് പാക്ക് ബോഡി ഉണ്ടാക്കാനായി ജിമ്മില്‍ പോയി മരിക്കുന്ന ആണുങ്ങള്‍ക്കും പഠനം നിരാശയാണ് സമ്മാനിക്കുന്നത്.

സ്ത്രീകള്‍ക്ക് മുന്നില്‍ കരഞ്ഞ് പോകരുതെന്ന നിയമം ഇല്ലെന്നും ഇവര്‍ പറയുന്നു. സന്തോഷവും, രോഷവും പോലെയാണ് വിഷമവും. അത് പ്രകടിപ്പിക്കുന്നവരോട് യഥാര്‍ത്ഥത്തില്‍ അഭിമാനമാണ് തോന്നുകയെന്നും ഇവര്‍ പറയുന്നു. ആണിന്റെ ചെലവില്‍ മാത്രം ജീവിക്കാന്‍ താല്‍പര്യമില്ലാത്ത സ്വയം ഒരു പ്രൊഫഷണില്‍ മികവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന് കോടികളുടെ സമ്പാദ്യം വേണമെന്ന നിബന്ധനയുമില്ല.

ചുരുക്കം പറഞ്ഞാല്‍ ഓരോ വ്യക്തിയും എന്താണോ ആത്മാര്‍ത്ഥമായി അതായി ഇരിക്കുകയെന്നതാണ് പ്രധാനം, അല്ലാതെ പുറംമോടികളല്ല.

 

Read more topics: women ,Partner
English summary
9 things you think women want in a Partner but they really dont
topbanner

More News from this section

Subscribe by Email