Thursday October 18th, 2018 - 5:27:pm
topbanner
Breaking News

പെണ്‍കുട്ടികള്‍ കാമുകന്‍മാരില്‍ നിന്നും ആഗ്രഹിക്കുന്ന അപ്രതീക്ഷിത സമ്മാനങ്ങള്‍ ഇവയാണ്

suji
പെണ്‍കുട്ടികള്‍ കാമുകന്‍മാരില്‍ നിന്നും ആഗ്രഹിക്കുന്ന അപ്രതീക്ഷിത സമ്മാനങ്ങള്‍ ഇവയാണ്

പ്രേമിക്കുന്നവര്‍ക്ക് അറിയാം അപ്രതീക്ഷിത സമ്മാനങ്ങളുടെ വില. പണം കൊടുത്ത് വാങ്ങുന്നത് മാത്രമല്ല സമ്മാനങ്ങള്‍. തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ആ ബന്ധത്തിനുണ്ടാകുന്ന ഉണര്‍വ്വ് അനുഭവിച്ചറിഞ്ഞവര്‍ക്ക് വ്യക്തമായറിയാം. പിറന്നാള്‍ മുതല്‍ വാലന്റൈന്‍ ഡേ വരെയുള്ള വിവിധ ദിനങ്ങളില്‍ ചില വ്യത്യസ്ത സമ്മാനങ്ങള്‍ കാമുകിമാര്‍ ആഗ്രഹിക്കും. അതില്‍ ചിലത് ഇവയാണ്.

ഒരു സ്‌പെഷ്യല്‍ ഫോട്ടോ ബുക്ക്: സെല്‍ഫി കാലത്ത് ഫോട്ടോ എടുക്കുന്നതില്‍ ഒരു പുതുമ ഇല്ലെങ്കില്‍ അത് ഒരു പുസ്തകമായി പ്രിന്റ് ചെയ്ത് സമ്മാനം നല്‍കുമ്പോള്‍ അതൊരു വ്യത്യസ്തത തന്നെയാണ്. ഫോട്ടോകള്‍ പ്രിന്റ് എടുത്ത് സ്വയം പുസ്തകത്തില്‍ ഒട്ടിച്ച് നല്‍കാം. ആ ഓര്‍മ്മപുസ്തകം അവള്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് ഉറപ്പ്.

ഒരുമിച്ചൊരു യാത്ര: ഒരുമിച്ച് ചെലവഴിക്കുന്ന സമയമാണ് പ്രണയത്തിന് ഏറ്റവും മികച്ച അനുഭവം നല്‍കുന്നത്. ഒരു അവധിക്കാലം പോലെ യാത്ര ചെയ്യാനൊന്നും സാധ്യമല്ലെങ്കിലും അടുത്തുള്ള പ്രകൃതിമനോഹരമായ ഇടത്തേക്ക് ഒരുമിച്ചുള്ള യാത്ര ഏറെ സ്‌പെഷ്യലാകും. ഒരുമിച്ചുള്ള സമയത്തെ സംസാരവും, ഭക്ഷണവുമെല്ലാം കൂടുതല്‍ അടുത്തറിയാനും വഴിയൊരുക്കും.

സര്‍പ്രൈസ് സന്ദര്‍ശനം: ഒന്ന് നേരില്‍ കാണാന്‍ കഴിയുന്നതിലും സന്തോഷമുള്ള മറ്റെന്താണ് പ്രണയിനികള്‍ക്കുള്ളത്. ദൂരെ താമസിക്കുന്നവര്‍ക്കുള്ളതാണ് ഈ ടിപ്പ്. സര്‍പ്രൈസായി ഒരു സന്ദര്‍ശനം നടത്തുന്നത് ഒരിക്കലും പ്രണയിനി മറക്കില്ല.

വ്യക്തികളുടെ പേരും മറ്റും ആലേഖനം ചെയ്ത സമ്മാനങ്ങളാണ് മറ്റൊന്ന്. ഇത്തരത്തില്‍ കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന നിരവധി ഓണ്‍ലൈന്‍ സൈറ്റുകളുണ്ട്. ഏറ്റവും ഒടുവിലെങ്കിലും ഏറ്റവും പ്രധാനമായ മറ്റൊരു സമ്മാനമാണ് പ്രണയലേഖനങ്ങള്‍. സ്വന്തം കൈപ്പടയില്‍ എഴുതുന്ന ആ കത്തുകള്‍ പൈങ്കിളിയായി തോന്നാമെങ്കിലും പ്രണയത്തില്‍ അകപ്പെട്ടവര്‍ക്ക് അത് വായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല.

 

Read more topics: 8 gift,girlfriend
English summary
8 gifts that your girlfriend actually wants from you and your are not aware
topbanner

More News from this section

Subscribe by Email