Sunday November 18th, 2018 - 11:25:am
topbanner

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപശ്രമം നടന്നെന്ന് ഡിജിപി

NewsDesk
അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപശ്രമം നടന്നെന്ന് ഡിജിപി

കൊച്ചി: തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന അപ്രഖ്യാപിത ജനദ്രോഹ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപ ശ്രമം ഉണ്ടായതായി ഡിജിപി ലോക്നാഥ് ബഹ്റ.

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തും. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചായിരിക്കില്ല, സംസ്ഥാനം മുഴുവന്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഒരു നേതൃത്വമില്ലാത്ത അവസ്ഥയില്‍ കേരളത്തില്‍ ഇങ്ങനെയൊരു ഹര്‍ത്താല്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേതാവിന്റെയോ സംഘടനയുടെയോ പേരിലല്ലായിരുന്നു പ്രചരണം. ഹര്‍ത്താല്‍ സംബന്ധിച്ച പ്രചരണം എവിടെനിന്ന്, ആര് എന്നറിയാനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

ഹര്‍ത്താലിനുപിന്നില്‍ എസ്ഡിപിഐയുടെ നേതൃപരമായ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതിന് അറസ്റ്റിലായവര്‍ ഏറെയും എസ്ഡിപിഐക്കാരാണ്. മുസ്ലിംലീഗുകാരുമുണ്ട്. പൊതുമുതല്‍ നശീകരണം, പൊലീസുകാരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിനും ഐടി ആക്ട് പ്രകാരം കേസുണ്ട്.

Read more topics: DGP, Kerala, hartal
English summary
Will have zero tolerance towards instigators: DGP on social media-backed Kerala hartal
topbanner

More News from this section

Subscribe by Email