topbanner
Wednesday July 26th, 2017 - 12:22:pm
topbanner

കമലിന് ഐക്യദാര്‍ഢ്യവുമായി പരിപാടി നടത്തിയ സ്ഥലത്ത് യുവമോര്‍ച്ച ചാണകവെള്ളം തളിച്ചു

NewsDesk
കമലിന് ഐക്യദാര്‍ഢ്യവുമായി പരിപാടി നടത്തിയ സ്ഥലത്ത് യുവമോര്‍ച്ച ചാണകവെള്ളം തളിച്ചു

തൃശൂര്‍: സിനിമാ സംവിധായകന്‍ കമലിനെതിരായ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനെതിരെ പരിപാടി നടത്തിയ സ്ഥലത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് പ്രതിഷേധിച്ചു.

കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. കമല്‍ തീവ്രവാദിയാണെന്നും ഇന്ത്യ വിടണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
yuvamorcha protest against director kamal at kodungallur
topbanner topbanner

More News from this section

Subscribe by Email