topbanner
Monday December 18th, 2017 - 8:41:am
topbanner
topbanner

യൂബര്‍ ടാക്‌സി ജീവനക്കാരനു നേരെ വീണ്ടും ആക്രമണം

NewsDesk
യൂബര്‍ ടാക്‌സി ജീവനക്കാരനു നേരെ വീണ്ടും ആക്രമണം

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ജീവനക്കാരനു നേരെ വീണ്ടും ആക്രമണം. യൂബര്‍ ടാക്‌സി ഡ്രൈവര്‍ ജബ്ബാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു കൂട്ടം ഓട്ടോ റിക്ഷാ ജീവനക്കാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടപ്പള്ളി ലുലുമാളിന് സമീപം യാത്രക്കാരനെ കൂട്ടിക്കൊണ്ടു പോവാന്‍ കാത്തിരിയ്ക്കുമ്പോഴാണ് എട്ട് പേരടങ്ങുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സംഘം മര്‍ദ്ദിച്ചത്. യാത്രക്കാരനെ കാത്തു നില്‍ക്കുകയാണെന്ന് ജബ്ബാര്‍ പറഞ്ഞെങ്കിലും തങ്ങളുടെ മേഖലയില്‍ കാത്തുകിടക്കാന്‍ അനുവദിയ്ക്കില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.

തുടര്‍ന്ന് തന്റെ മൊബൈല്‍ഫോണ്‍ റോഡിലെറിഞ്ഞശേഷം മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന് ജബ്ബാര്‍ പറയുന്നു.നേരത്തെയും കൊച്ചിയില്‍ യൂബര്‍ ടാക്‌സി ജീവനക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. അംഗീകൃത ടാക്‌സി യൂണിയനുകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്.

 

English summary
yuber taxi driver again attacked by auto ricksha drivers
topbanner topbanner

More News from this section

Subscribe by Email