topbanner
Thursday March 30th, 2017 - 8:05:pm
topbanner

കേരളത്തില്‍ നിന്നും കാണാതായ 21 പേരെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തത് കോഴിക്കോട് സ്വദേശി

NewsDesk
കേരളത്തില്‍ നിന്നും കാണാതായ 21 പേരെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 21 പേരെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തത് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ മംഗലശ്ശേരി  അബ്ദുള്ള(35)യെന്ന് എന്‍.ഐ.എ..

എന്‍ഐഎ തിരഞ്ഞുകൊണ്ടിരിക്കുന്ന സജീറിനെ ദുബായില്‍ എത്തിയശേഷം കാണാതാവുകയായിരുന്നു. മുമ്പ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായിരുന്ന ഇയാള്‍ കോഴിക്കോട് എന്‍.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥിയാണ്.

സജീര്‍ ഇന്ത്യയിലെ ഐഎസ് മേധാവിയാണെന്നാണ് പറയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലുള്ള ഐഎസ് കേന്ദ്രവുമായാണ് ഇയാള്‍ക്ക് കൂടുതല്‍ അടുപ്പം. അതുകൊണ്ടുതന്നെ കേരളത്തിലുള്ളവര്‍ ഇവിടെയുണ്ടെന്നാണ് നിഗമനം.

'ടെലിഗ്രാം' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരെ സജീര്‍ ബന്ധപ്പെട്ടിരുന്നത്. ഇപ്പോള്‍ അഫ്ഗാനില്‍ ഒളിവിലുണ്ടെന്നു കരുതുന്ന സജീറിനെ പിടികൂടാന്‍ ശ്രമം നടക്കുന്നുണ്ട്.

സമീര്‍ അലി എന്ന വ്യാജ പ്രൊഫൈലില്‍ സജീര്‍ ഐ.എസ്. അനുകൂല ആശയവിനിമയങ്ങള്‍ നടത്തിയത് ഐ.ബി. കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ എന്‍.ഐ.എ.ക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു.

2002ല്‍ കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ സജീര്‍ 2004ല്‍ ജോലിതേടി സൗദിയിലേക്കു പോയി. കോഴിക്കോട്ടുനിന്നെടുത്ത പാസ്‌പോര്‍ട്ട് 2014ല്‍ ഇവിടെനിന്നുതന്നെയാണ് പുതുക്കിയത്.

സ്‌കൂള്‍വിദ്യാഭ്യാസം സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു. പിതാവ് കെ.എസ്.ആര്‍.ടി.സി.യില്‍ െ്രെഡവറായിരുന്നു. അദ്ദേഹം പത്തുവര്‍ഷം മുമ്പ് മരിച്ചു. രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. എന്‍.ഐ.ടി.യില്‍ ചേര്‍ന്നപ്പോഴാണ് വയനാട്ടില്‍നിന്ന് മൂഴിക്കലിലേക്ക് താമസം മാറിയത്.

പഠിക്കുന്ന കാലത്തും തുടര്‍ന്ന് അവധിക്ക് നാട്ടില്‍ വരുമ്പോഴുമെല്ലാം നാട്ടുകാരുമായി അധികം ഇടപെടുന്ന സ്വഭാവം സജീറിനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, എസ്.ഡി.പി.ഐ.യുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായിരുന്നെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. 'എസ്.ഡി.പി.ഐ. കേരളം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും സജീവമായിരുന്നു.

ദിവസവും ബിയര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലത്

 

English summary
youths from Kerala attended Islamic State training camps in Afghanistan
topbanner topbanner

More News from this section

Subscribe by Email