Friday July 20th, 2018 - 8:14:am
topbanner
Breaking News

തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

rajani v
തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിയശേഷം രാത്രി വൈകി ഔദ്യോഗിക വസതിയിലേക്ക്‌പോകുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്.മസ്‌ക്കറ്റ് ഹോട്ടലിന് സമീപംവച്ചായിരുന്നു പ്രതിഷേധം.

പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരാണ്കരിങ്കൊടി വീശി അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്തത്. പ്രതിഷേധവുമായി എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.മന്ത്രിയുടെ വാഹനം തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അദ്ദേഹം സുരക്ഷിതനായി ഔദ്യോഗിക വസതിയിലെത്തി.

 

 

English summary
youthcongress pradhishetham thomaschandy
topbanner

More News from this section

Subscribe by Email