topbanner
Friday November 24th, 2017 - 7:34:am
topbanner
Breaking News

പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു

sadu prakash
പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു

പാനൂര്‍: ചെറുപ്പറമ്പ് ചിറ്റാരിതോടില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബെറിഞ്ഞ ശേഷം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് ടൗണിലേക്ക് പോകുകയായിരുന്ന മഹമൂദിന്റെ കാറിന് നേരെ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് ഒരു സംഘം ബോംബെറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടുകയുമായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകര്‍ത്തിട്ടുണ്ട്.

കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയില്‍ പ്രാഥമികശുശ്രുഷ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: youth, league, activist, injured, panoor
English summary
youth league activist injured in panoor
topbanner topbanner

More News from this section

Subscribe by Email