Sunday November 18th, 2018 - 3:05:am
topbanner

തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Jikku Joseph
തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊല്ലം: വസ്ത്രം കഴുകുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊല്ലം കാവനാട് പടിഞ്ഞാറ് പിറവുര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ (41) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.

വീടിന് പുറത്ത് നിന്നുകൊണ്ട് വസ്ത്രം കഴുകുന്നതിനിടയിലാണ് മിന്നലേറ്റത്. ആദിത്യ ലക്കി സെന്റര്‍ എന്ന പേരില്‍ ശക്തികുളങ്ങരയില്‍ ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു സുനില്‍ കുമാര്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Read more topics: youth, died, lightning, kollam
English summary
youth died in lightning in kollam
topbanner

More News from this section

Subscribe by Email