topbanner
Sunday September 24th, 2017 - 1:39:am
topbanner

കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Jikku Joseph
കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോട്ടയം: നാഗമ്പടത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തിനിടെ നാഗമ്പടം-എം.സി റോഡിലുണ്ടാകുന്ന നാലാമത്തെ അപകട മരണമാണിത്.

നാഗമ്പടം പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയ ഗതാഗക്കുരുക്ക് പതിവാണ്. രാവിലെ കനത്ത മഴയുമുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡ് തകര്‍ന്നുകിടക്കുന്നതും അപകടം പതിവാക്കുന്നു. നാഗമ്പടം പാലത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസിന്റെ സാന്നിധ്യവും പലപ്പോഴും ഇവിടെ ഉണ്ടാകാറില്ല.

Read more topics: youth, died, bike accident, kottayam
English summary
youth died bike accident in kottayam
topbanner topbanner

More News from this section

Subscribe by Email