Tuesday October 16th, 2018 - 4:18:pm
topbanner
Breaking News

കന്നുകുട്ടിയെ കശാപ്പ് ചെയ്ത സംഭവം; റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

NewsDesk
കന്നുകുട്ടിയെ കശാപ്പ് ചെയ്ത സംഭവം; റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധമെന്ന പേരില്‍ കണ്ണൂരില്‍ പരസ്യമായി കാളക്കുട്ടിയെ അറുത്ത് വിവാദത്തിലായ യൂത്ത്കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം മൂന്ന്പേരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു.

യൂത്ത്കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റായിരിക്കെയാണ് റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന്‍, ജസ്റ്റിസണ്‍ എന്നിവെര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്യുന്നത്.

ഇവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന സ്ഥാനങ്ങളില്‍തന്നെ തുടരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആണ് റിജില്‍ മാക്കുറ്റിയുടെനേതൃത്വത്തില്‍ ഒരു സംഘം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റിയില്‍ കാളക്കുട്ടിയെ പരസ്യമായി പ്രദര്‍ശിപ്പിച്ച് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിതരണം നടത്തിയത്.

സംഭവത്തിനെതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120(എ) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം തടവും 25,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

ദേശീയ തലത്തില്‍ ഇത് വലിയ വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളനേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സസ്‌പെന്‍ഷന്‍ നീണ്ടുപോയതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരിച്ചെടുത്തത്.

Read more topics: youth congress, rijil makkutty
English summary
youth congress leader rijil makkutty suspension revoked
topbanner

More News from this section

Subscribe by Email