Wednesday May 23rd, 2018 - 9:11:am
topbanner

ശുഹൈബിന്റെ കൊലപാതകത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Jikku Joseph
ശുഹൈബിന്റെ കൊലപാതകത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ അറിയിച്ചു.

അതേസമയം, ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


English summary
youth congress leader hacked to death in kannur case against four cpim leaders

More News from this section

Subscribe by Email