topbanner
Tuesday November 21st, 2017 - 9:47:am
topbanner
Breaking News

ദുബായില്‍നിന്നുമെത്തിയ യാത്രക്കാരന്റെ വയറ്റില്‍നിന്നും 10 ലക്ഷത്തിന്റെ സ്വര്‍ണം പുറത്തെടുത്തു

NewsDesk
ദുബായില്‍നിന്നുമെത്തിയ യാത്രക്കാരന്റെ വയറ്റില്‍നിന്നും 10 ലക്ഷത്തിന്റെ സ്വര്‍ണം പുറത്തെടുത്തു

കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ വയറ്റില്‍ നിന്നും പത്തര ലക്ഷത്തിന്റെ സ്വര്‍ണം പുറത്തെടുത്തു. മൂന്നുദിവസത്തിനൊടുവില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് വയറ്റില്‍നിന്ന് 346 ഗ്രാം സ്വര്‍ണം പുറത്തെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കസ്റ്റംസിന്റെ കാവലിലായിരുന്ന നവാസിന്റെ (34) വയറ്റില്‍നിന്നുമാണ് സ്വര്‍ണം പുറത്തുവന്നത്. മലത്തിലൂടെ സ്വര്‍ണം പുറത്തുവരാന്‍ മരുന്നുനല്‍കുകയും ഇയാള്‍ക്കായി പ്രത്യേക ശൗചാലയം തയ്യാറാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ആറെണ്ണവും ഉച്ചയോടെ ഒന്നും പുറത്തെത്തി. ഏഴ് സ്വര്‍ണ ഉരുളകള്‍ക്ക് 10.5 ലക്ഷം രൂപ വിലവരും.

തിങ്കളാഴ്ച രാത്രി അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനായ നവാസ് സ്വര്‍ണം വിഴുങ്ങിയാണ് എത്തിയിരുന്നത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ സ്വര്‍ണമുള്ളതായി സംശയം തോന്നിയിരുന്നു. പിന്നീട് എക്‌സ്‌റേ പരിശോധനയിലാണ് വയറ്റിനുള്ളില്‍ ഏഴ് സ്വര്‍ണ കഷണങ്ങളുള്ളതായി കണ്ടെത്തിയത്. പ്രതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ഇയാള്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തു. നവാസ് കളളക്കടത്ത് കരിയറാണെന്ന് സംശയിക്കുന്നു. നേരത്തേയും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 10,000 രൂപയും വിമാനടിക്കറ്റുമാണ് ഇയാള്‍ക്ക് സ്വര്‍ണക്കടത്തു മാഫിയ വാഗ്ദാനംചെയ്തിരുന്നത്.

Read more topics: airport, gold, stomach, kozhikode
English summary
Youth caught at airport with gold inside stomach
topbanner topbanner

More News from this section

Subscribe by Email