Thursday December 13th, 2018 - 12:24:am
topbanner

ആലപ്പുഴയിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദ്ദനം

rajani v
ആലപ്പുഴയിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദ്ദനം

ആലപ്പുഴ: എ.സി റോഡിൽ ബൈക്ക് യാത്രികരായ  യുവാക്കൾക്ക് ക്രൂരമർദ്ദനം.ബൈക്കോടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്ന്  ആരോപിച്ചാണ് മർദനം. ആലപ്പുഴ റൂട്ടില്‍ ബൈക്കോടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് നടുറോഡിലിട്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ ഫൗസാന്‍, റഫീക്ക് എന്നിവരാണ് മര്‍ദ്ദനത്തിനരായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആലപ്പുഴയിലേക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് പിന്നാലെ വിവിധ വാഹനങ്ങളില്‍ എത്തിയ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മര്‍ദനമേറ്റ രണ്ടു പേരും ചികിത്സയിലാണ്.

ഇന്ന് ശാരീരക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തലയ്ക്ക് ചതവ് പറ്റിയെന്ന് മര്‍ദ്ദനത്തിന് ഇരയായവര്‍ പറയുന്നു.

 

Read more topics: youngmen, bike brutali, beaten
English summary
youngmen bike brutali beaten
topbanner

More News from this section

Subscribe by Email