Sunday August 18th, 2019 - 10:22:am
topbanner
topbanner

യുവാവിന്റെ മൃതദേഹം ചാക്കില്‍ കണ്ടത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു

RA
യുവാവിന്റെ മൃതദേഹം ചാക്കില്‍ കണ്ടത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു

പാറശാലയില്‍ യുവാവിനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹത.പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷാജി ഇപ്പോഴും ഒളിവിലാണ്. ചൊവ്വാഴ്ചയാണ് ഷാജിയുടെ വസ്തുവില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വിനയകുമാറെന്ന ആളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള ബിനുവിന്റെ മൃതദേഹമാണ് ചാക്കിനുളളിലുണ്ടായിരുന്നത്.വിനയകുമാറിന്റെ മൊഴിയില്‍ നിന്നാണ് സ്ഥലം ഉടമയും ബിനുവിന്റെ സുഹൃത്തുമായി ഷാജിയക്ക് കൊലപാതകത്തിലുള്ള പങ്ക് പൊലീസിന് ലഭിക്കുന്നത്.

മൃതദേഹം കുഴിച്ചിടുന്നതിനാണ് ഷാജി വിനയകുമാറിനെ വിളിച്ചത്. മൃതദേഹം കുഴിച്ചിടാന്‍ ഷാജിക്കൊപ്പം ശ്രമം നടത്തിയെങ്കിലും പിന്നീട് പൊലീസിനെ വിവരമറിയിക്കാന്‍ തീരുമാനിച്ചുവെന്നാണ് വിനയകുമാര്‍ നല്‍കുന്ന മൊഴി.കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിലും ദുരൂഹതകളുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

സ്വത്തിന് വേണ്ടി ഷാജി അച്ഛനെ കൊലപ്പെടുത്തിയെന്ന വിവരം ഒരു മദ്യപാന സദസ്സില്‍ ബിനു വെളിപ്പെടുത്തിയതാണ് കൊലപാകത്തിന് കാരണമെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.സുഹൃത്തായ ബിനുവിനാണ് ഷാജി അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന.

English summary
young men murder case investigation
topbanner

More News from this section

Subscribe by Email