Wednesday April 24th, 2019 - 3:40:am
topbanner
topbanner

ചാലക്കുടിപ്പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jikku Joseph
ചാലക്കുടിപ്പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൂടപ്പുഴ തടയണയില്‍ മേലൂര്‍ ഭാഗത്താണ് സംഭവം. കൊരട്ടി പാലമുറി ഇളയച്ചം വീട്ടില്‍ കുട്ടപ്പന്റെ മകന്‍ കിഷോര്‍ (23) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ടുപേരെ പുഴയില്‍ മീന്‍ പിടിക്കാനുണ്ടായിരുന്നവര്‍ കരയ്ക്കു കയറ്റിയപ്പോഴാണ് ഒരാള്‍കൂടി ഉണ്ടായിരുന്ന വിവരം അറിയുന്നത്.

ചാലക്കുടി അഗ്നിശമനാസേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കിഷോറിന്റെ മൃതദേഹം കണ്ടെത്തിയത്.

Read more topics: young man, river, chalakkudy, drowned
English summary
young man who dived into the river in chalakkudy drowned
topbanner

More News from this section

Subscribe by Email