Thursday June 20th, 2019 - 7:46:pm
topbanner
topbanner

മലയാളി യുവാവിനെ ചെന്നൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

princy
മലയാളി യുവാവിനെ ചെന്നൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്:മലയാളി യുവാവിനെ ചെന്നൈയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് ടൗണില്‍ നിലക്കടല(കപ്പലണ്ടി) കച്ചവടം നടത്തുന്ന എസ്.വി. സ്ട്രീറ്റിലെ ദുരൈസ്വാമിയുടെ മകന്‍ ശബരിനാഥന്‍ (28) ആണ് ചെന്നൈയില്‍ വെട്ടേറ്റ് മരിച്ചത്. വര്‍ഷങ്ങളായി ചെന്നൈയില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ പ്ലംമ്പിങ് ജോലി ചെയ്തുവരികയാണ്. ശനിയാഴ്ച വൈകിട്ട് ആറുമണിക്കുശേഷം രണ്ടു ബൈക്കുകളിലായി എത്തിയ നാലുപേര്‍ ചേര്‍ന്ന് ശബരിനാഥിനെ താമസസ്ഥലത്തു നിന്ന് വിളിച്ച് പുറത്തേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.

പിന്നീട് ശ്രീപെരുമ്പത്തൂര്‍ എന്ന വിജനമായ സ്ഥലത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്കല്‍പേട്ട ഗവ. ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചശേഷം പോലീസ് ബന്ധുക്കള്‍ക്ക് മരണവിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മ: രേണുക. സഹോദരന്‍: വിഷ്ണുനാഥന്‍. മൃതദേഹം ഇന്നുരാവിലെ പത്തിന് ഊട്ടറ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Read more topics: Chennai, young man, found, murdered,
English summary
A young man was found murdered in Chennai
topbanner

More News from this section

Subscribe by Email