Friday November 16th, 2018 - 9:23:am
topbanner

പാലക്കാട്: പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

Mithun Muyyam
പാലക്കാട്: പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

കുഴല്‍മന്ദം/പാലക്കാട് : പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സുബേഷ് കുമാര്‍ എന്ന സുനില്‍ (28) ആണ് വ്യാഴാഴ്ച രാത്രി 10.30 ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന കാവുതിയാംപറമ്പ് മാരിയമ്മന്‍ പൊങ്കല്‍ ഉത്സവദിവസം പരിസരത്തെ ഒരു വീട്ടില്‍ രാത്രി ഓട് പൊളിച്ച് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് വീട്ടുടമയായ സ്ത്രീ കോട്ടായി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കാവുതിയാംപറമ്പിലെ ചിലരെ കോട്ടായി സ്‌റ്റേഷനില്‍ എത്താന്‍ പോലീസ് അറിയിച്ചിരുന്നു.

ഇതില്‍ സുബേഷ്‌കുമാറും ഉള്‍പെട്ടതായി പറയുന്നു. ഇതറിഞ്ഞ പ്രദേശത്തെ ചിലര്‍, പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടും ചെന്നില്ലെങ്കില്‍ പിടിച്ചു കൊണ്ടുപോകും എന്നു പറഞ്ഞ് ഭയപ്പെടുത്തിയത്രെ. ഇതില്‍ മനംനൊന്താണ് സുബേഷ് കുമാര്‍ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭയപ്പെടുത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുബേഷിന്റെ സംസ്‌ക്കാരം കഴിഞ്ഞ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം ചിലര്‍ കേട്ടായി പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ഇവരെ കോട്ടായി എസ്.ഐ: വി.വി. ഉണ്ണികൃഷ്ണന്‍ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് പിരിഞ്ഞു പോയത്. സുബേഷ്‌കുമാര്‍ അവിവാഹിതനാണ്.

Read more topics: trissur, hanging, police,
English summary
young man hanging himself
topbanner

More News from this section

Subscribe by Email