topbanner
Tuesday December 12th, 2017 - 10:12:am
topbanner
topbanner

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം: വേദനാജനകമെന്ന് മുഖ്യമന്ത്രി

suvitha
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം: വേദനാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോജിലൂടെയാണ് അദ്ധേഹം പ്രതികരണം നടത്തിയത്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ധേഹം കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുെടെ ഫേസ്ബുക്ക് കുറിപ്പ്...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകനെ ആറ് ആശുപത്രികള്‍ ചികിത്സ നല്‍കാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം വേദനാജനകമാണ്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ട്.

English summary
The youth died after refusing treatment: pinarayi vijayan facebook post
topbanner topbanner

More News from this section

Subscribe by Email