Saturday July 20th, 2019 - 10:55:am
topbanner
topbanner

മകളുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അമ്മയെ പത്താം ക്ലാസ് വിദ്യാര്‍ഥി കൊന്നു

NewsDesk
 മകളുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അമ്മയെ പത്താം ക്ലാസ് വിദ്യാര്‍ഥി കൊന്നു

ചെന്നൈ: എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുമായുള്ള പ്രണയത്തെ ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ പത്താം ക്ലാസ് വിദ്യാര്‍ഥി കൊന്നു. ചെന്നൈ അമിഞ്ചിക്കര സ്വദേശി തമിഴ്‌ശെല്‍വി (35) ആണു കൊല്ലപ്പെട്ടത്.

സംഭവത്തില്‍ തമിഴ്‌ശെല്‍വിയുടെ സഹോദര പുത്രനായ പത്താം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ആണ്‍കുട്ടിയോട്, മകളുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞ് തമിഴ്‌ശെല്‍വി ദേഷ്യപ്പെട്ടിരുന്നു. തന്നെ മര്‍ദിച്ചെന്നും പ്രതി പറയുന്നു. തുടര്‍ന്ന് തമിഴ്‌ശെല്‍വിയുടെ കഴുത്തു ഞെരിച്ചു. പിന്നീട് വീട്ടുകാരെത്തിയപ്പോഴാണ് തമിഴ്‌ശെല്‍വിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് മരിച്ചു.

Read more topics: woman, murdered
English summary
young boy woman murdered
topbanner

More News from this section

Subscribe by Email