ആലുവ: ദോഷം മാറ്റാന്‍ പൂജ നടത്താമെന്ന് കബളിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത യോഗ അധ്യാപകന് അറസ്റ്റില്‍. ചേര്‍ത്തല പെരുമ്പളം കാളത്തോട് ബോട്ട് ജെട്ടിക്കു സമീപം നാലൊന്നില്‍ വീട്ടില്‍ രാമചന്ദ്രനെ(39)യാണ് ആലുവ സി.ഐ: ടി.ബി. വിജയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തോട്ടക്കാട്ടുകര സ്വദേശിനിയായ 52 വയസുകാരി വിധവയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്ത്രീയെ പ്രതി വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് അപകടത്തില്‍പ്പെട്ടു മരിച്ച സ്ത്രീക്ക് ലഭിച്ച നഷ്ടപരിഹാരത്തുകയും ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു വീട് പണയപ്പെടുത്തിയ തുകയും പ്രതി സ്വന്തമാക്കി.
സ്ത്രീയുടെ ചെക്ക് ലീഫുകള്‍ നല്കി പ്രതി ഒരാളില്‍ നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയയാള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് സ്ത്രീയുടെ മക്കള്‍ വിവരമറിയുന്നത്.
ഇതേതുടര്‍ന്ന് സ്ത്രീയെ മക്കള്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും തുടര്‍ന്നു കൗണ്‍സലിങ് നടത്തുകയും ചെയ്തപ്പോഴാണു പീഡനവിവരം ഉള്‍പ്പെടെ പുറത്തുവന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ആഡംബര കാര്‍ വാങ്ങിയിരുന്നു. ഇയാളുടെ സഹായികളായി പ്രവര്‍ത്തിച്ച ചിലരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ ടി.ബി. വിജയന് പറഞ്ഞു. എസ്.ഐ. ഹണി കെ. ദാസ്, എ.എസ്.ഐ. ഇബ്രാഹിംകുട്ടി, സീനിയര്‍ സി.പി.ഒ ഹരികുമാര്‍, സിജന്, ബിജു, ഷൈജ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.