topbanner
Wednesday April 26th, 2017 - 5:37:am
topbanner

ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട; പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും ഉണ്ടായിരുന്നെന്ന് യേശുദാസ്

NewsDesk
ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട; പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും ഉണ്ടായിരുന്നെന്ന് യേശുദാസ്

കൊച്ചി: തന്റെ ദേഹത്തുരസിയുള്ള സെല്‍ഫിക്ക് ആണിനെയും പെണ്ണിനേയും വിലക്കിയെന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ്. ഒപ്പംനിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ലെങ്കിലും ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ടെന്ന് യേശുദാസ് പറയുന്നു.

എണ്‍പതുകള്‍ക്ക് മുമ്പ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കാറില്ല. അന്ന് അടക്കവും ഒതുക്കവും ഉണ്ടായിരുന്നു. ഇത് കുറ്റപ്പെടുത്തലത്ത. ഇത് എന്റെ ഭാര്യ മകള്‍ എന്ന് പരിചയപ്പെടുത്തുമ്പോള്‍ തന്നെ അവര്‍ അകലം പാലിക്കും.

ഇന്ന് സെല്‍ഫി വന്നതോടെ എല്ലാവര്‍ക്കും സെല്‍ഫിയെടുക്കണം എന്നാണ്. എന്നാല്‍ ഒപ്പം മുട്ടിയുരുമ്മിനിന്നുള്ള ഫോട്ടോ താന്‍ വിലക്കിയെന്നും യേശുദാസ് പറഞ്ഞു.

Read more topics: yesudas, youth, selfie
English summary
yesudas slams youths on selfie mania
topbanner topbanner

More News from this section

Subscribe by Email