Tuesday May 22nd, 2018 - 9:14:pm
topbanner

യാക്കോബായ സഭയില്‍ വിമതപ്രവര്‍ത്തനം: രണ്ട് മെത്രാന്മാരെ പുറത്താക്കി

NewsDesk
യാക്കോബായ സഭയില്‍ വിമതപ്രവര്‍ത്തനം: രണ്ട് മെത്രാന്മാരെ പുറത്താക്കി

കോട്ടയം: ആഗോള യാക്കോബായ സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് മാര്‍ അഫ്രേം പാത്രിയര്‍ക്കീസ് ബാവക്കെതിരെ വിമതപ്രവര്‍ത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി.  സിറിയലിലെ മാര്‍ യൂസ്താത്തിയോസ് മത്താ റോഹം, മാര്‍ സേവേറിയൂസ് ഹസൈന്‍ സൂമി എന്നിവരെയാണ് സഭയുടെ ആത്മീയമായും ഭൗതീകവുമായ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.

വിമതനീക്കത്തിന് നേതൃത്വം നല്‍കിയ മാര്‍ ക്ലീമിസ് യൂജീന്‍ കപ്ലാന്‍ ഉള്‍പ്പടെ മറ്റ് നാല് പേരോട് ഏപ്രില്‍ മുപ്പതിനകം മാപ്പപേക്ഷ നല്‍കാനും കഴിഞ്ഞ ദിവസം നടന്ന ആഗോള സിനഡില്‍ ആവശ്യപ്പെട്ടു. സിനഡിന്റെ വിവരങ്ങള്‍ വിശ്വസികളെ അറിയിച്ചുകൊണ്ടുള്ള കല്പന ഞായറാഴ്ച രാവിലെ പാത്രീയര്‍ക്കാ സെന്ററില്‍ എത്തി. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കും.

ലബനാനില്‍ 14 മുതല്‍ 16 വരെ നടന്ന സിനഡിലാണ് തീരുമാനം കൈകൊണ്ടത്. പാത്രിയര്‍ക്കീസ് ബാവക്കെതിരെ വിമതപ്രവര്‍ത്തനത്തിനായി രഹസ്യയോഗം ചേരുകയും സഭാ ഭരണഘടനക്ക് വിരുദ്ധമായി പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ആറ് മെത്രാന്മാരെയും സിനഡിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു.

ഇവരില്‍ യുസ്താത്തിയൂസ് മത്താ റോഹം ഒഴികെ അഞ്ച് പേരും സിനഡില്‍ ഹാജരായി. ഹാജരായവരോട് മാപ്പപേക്ഷയില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിനഡ് കഴിയുന്നത് വരെ അവര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേയ്ക്ക് നീങ്ങിയത്. സിറിയലിലെ ബിഷപ്പായിരുന്ന മാര്‍ യൂസ്താത്തിയോസ് മത്താ റോഹം രണ്ട് പര്‍ഷം മുന്‍പ് തന്നെ ജര്‍മ്മിനിയില്‍ അഭയാര്‍ത്ഥിയായി കൂടിയതാണ്.

ഇതിനിടെയാണ് പാത്രീയര്‍ക്കീസിനെതിരെ നീക്കം നടത്തിയത്. മാര്‍ സേവേറിയൂസ് ഹസൈന്‍ സൂമി ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് ബിഷപ്പുമാര്‍ ചേര്‍ന്ന് പട്ടം നല്കുകയും പിന്നീട് ഓര്‍ത്തഡോക്‌സ് സഭയുമായി തെറ്റി പിരിയുകയും ചെയ്ത ഗുര്‍ഗാന്റെ സഭയിലെ ചിലര്‍ക്ക് പട്ടം നല്കിയതുമായി ബന്ധപ്പെട്ടാണ് പുറത്താക്കിയത്.

മാര്‍ യുസ്താത്തിയോസ് മത്താ റോഹം സിറിയയിലെ ജസീറ യൂഫ്രട്ടീസ് മെത്രാപ്പോലീത്തയാണ്. ബെല്‍ജിയംഫ്രാന്‍സ് രൂപതകളുടെ മെത്രോപ്പോലീത്തയാണ് മാര്‍ ഹസൈല്‍ സൂമി. നേരത്തെ പാത്രിയര്‍ക്കീസ് ബാവയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ നിലവിലെ പാത്രിയര്‍ക്കീസ് ബാവക്കെതിരെ മല്‍സരിച്ചയാളാണ് മാര്‍ ക്ലിമിസ് യൂജീന്‍ കപ്ലാന്‍.അന്ന് അദേഹത്തിന് നാല് വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

അദ്ദേഹത്തെ മത്സര രംഗത്ത് എത്തിച്ചതിന് പിന്നില്‍ കേരളത്തിനിന്നുള്ള യാക്കോബായ സഭയുടെ ഒരു വിഭാഗം മെത്രാന്‍മാര്‍ ഉണ്ടെന്ന് ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. അദേഹത്തിന് ലഭിച്ച നാല് വോട്ടില്‍ രണ്ടും കേരളത്തില്‍ നിന്നായിരുന്നുവെന്ന വാദവും നില നില്‍ക്കുന്നുണ്ട്.

നാല് മെത്രന്മാരുടെ മാപ്പപേക്ഷ ഏപ്രില്‍ മുപ്പതിനകം നല്കിയില്ലങ്കില്‍ മെയില്‍ ചേരുന്ന സിനഡില്‍ സമാന നടപടി സ്വീകരിക്കാനാണ് നീക്കം. കപ്ലാന് മലങ്കരയിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുണ്ട്. വിമത നീക്കത്തിനെതിരെ ശക്തമായ നടപടിയുമായി പാത്രിയര്‍ക്കീസ് ബാവ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ കല്‍പന. കേരളത്തിലെ യാക്കോബായ സഭയിലെ കാതോലിക്കായും മെത്രന്മാരും തമ്മിലുള്ള പ്രശ്‌നവും അടുത്ത ആഗോള സിനഡില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

Read more topics: yakobaya sabha, matheran,
English summary
yakobaya sabha rebel matheran

More News from this section

Subscribe by Email