Wednesday April 24th, 2019 - 11:40:pm
topbanner
topbanner

യാക്കോബായ സഭ കോട്ടയം ഭദ്രാസ കൗണ്‍സില്‍ തടയല്‍: അസഭ്യ വര്‍ഷം

NewsDesk
യാക്കോബായ സഭ കോട്ടയം ഭദ്രാസ കൗണ്‍സില്‍ തടയല്‍: അസഭ്യ വര്‍ഷം

കോട്ടയം: യാക്കോബായ സഭയ്ക്കുള്ളിലെ വീണ്ടും ആഭ്യന്തര കലഹം. കോട്ടയം ഭദ്രാസത്തിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. സിനഡ് തീരുമാനങ്ങള്‍ പോലും ലംഘിച്ചു കൊണ്ടുള്ള നീക്കമാണ് ഭദ്രാസന മെത്രാപ്പോലീത്തായും കൂട്ടരും നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന ഭദ്രാസ കൗണ്‍സിലില്‍ അസഭ്യ വര്‍ഷം ബഹളവും ഒരു വിഭാഗം നടത്തിയപ്പോള്‍ മറ്റൊരു വിഭാഗം കൗണ്‍സില്‍ തടയുന്നതിന് ശ്രമിച്ചു.

ശ്രേഷ്ഠ ബാവയുടെ ഉത്തരവിന് പുല്ലുവിലയാണ് നൽകിയിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സഭയ്ക്കെതിരെ കോടതിയില്‍ കേസ് നല്‍കിയതിന്റെ പേരില്‍ കൗണ്‍സിലില്‍നിന്നും പുറത്താക്കേണ്ട മൂന്നു അംഗങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.  ശ്രേഷ്ഠ ബാവയുടെ സുന്നഹദോസിന്റെയും തീരുമാനങ്ങള്‍ തെറ്റിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ തീമോത്തിയോസ് മറുപടി പറയേണ്ടിവരും. കോട്ടയം ഭദ്രാസനത്തിലെ എല്ലാ കാര്യങ്ങളും ശ്രേഷ്ഠ ബാവയുടെ അനുമതിയോടെ മാത്രമെ നടത്താവൂ എന്നാണ് സുന്നഹദോസ് തീരുമാനം.

ഭദ്രാസന മെത്രാപ്പോലീത്ത തോമസ് തീമോത്തിയോസ് അധ്യക്ഷതയിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം, അല്‍മായ സെക്രട്ടറി ഷെവ. ഷിബു പി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗം ചേരാനുള്ള നീക്കം തടഞ്ഞു. ഇതോടെ ഇവര്‍ക്കുനേരെ മെത്രാപ്പോലീത്തായോടൊപ്പം നില്കുന്ന ഏഴ് വൈദീകരും മണര്‍കാട് പള്ളിയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുന്‍ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ വാക്കേറ്റവുമായി രംഗത്തെത്തി.

ഏതാനും നിമിഷം മാര്‍ക്കറ്റിലെ ഭാഷയേക്കാള്‍ ദുര്‍ബലമായിരുന്നു ഏഴ് വൈദീകര്‍ ഭദ്രാസന സെക്രട്ടറിയ്ക്കുനേരെ അസഭ്യപ്രയോഗം നടത്തിയത്. ഈസമയം ഏതാനും വ്യക്തികള്‍ താഴത്തെ നിലയില്‍ ഇതുകേട്ടുകൊണ്ടുരിക്കുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ചതിനൊപ്പം നാടന്‍ തെറിവിളിയും അരങ്ങേറി. മറ്റുള്ളവരെ നല്ലത് പഠിപ്പിക്കേണ്ട വൈദീകരുടെ അസഭ്യപ്രയോഗം സഭ വിശ്വാസികളിലും ചര്‍ച്ചയായിക്കഴിഞ്ഞു. മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. അഭിലാഷ്, ഫാ. ഷെറി, ഫാ. സോണി, ഫാ. അജീഷ്, ഫാ. ഷെറി തടിയന്‍, ഫാ. ഷൈജു എന്നിവരാണു ഭദ്രാസന സെക്രട്ടറിയ്ക്കും അല്‍മായ സെക്രട്ടറിയ്ക്കുമെതിരെ രംഗത്തുവന്നത്.

മാലിയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഷെറി, ഫാ. ഷൈജു എന്നിവര്‍ സംയമനും പാലിച്ചെന്നാണ് അറിയുന്നത്. പൊതുസമൂഹം കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകളാണ് വൈദികരുടെ ഭാഗത്തുനിന്നുണ്ടായത്. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്നലെ ചേരാനിരുന്ന കൗണ്‍സില്‍ യോഗം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശ്രേഷ്ഠ കാതോലിക്ക ബാവാ കഴിഞ്ഞദിവസം റദ്ദ് ചെയ്തിരുന്നു.

എന്നാല്‍ അത് അവഗണിച്ചു ഇന്നലെ കൗണ്‍സില്‍ ചേരാന്‍ മെത്രാപ്പോലീത്തായെ അനുകൂലിക്കുന്ന മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തുവരുകയായിരുന്നു. ഇത് ഭദ്രാസന സെക്രട്ടറിയും അല്‍മായ സെക്രട്ടറിയും തടഞ്ഞു. ഇതോടെ മണര്‍കട് ഭാഗത്തുനിന്നും എത്തിയ 30ല്‍പ്പരം അംഗങ്ങള്‍ സംഘര്‍ഷവുമായി രംഗത്തെത്തി. അല്‍മായ സെക്രട്ടറിയ്ക്കുനേരെ വാക്കേറ്റമുണ്ടായി. അല്‍മായ സെക്രട്ടറി സംയമനം പാലിച്ചതിനാല്‍ അടിയുണ്ടായില്ല.

ഭദ്രാസന സെക്രട്ടറിയുടെ മുറിയിലുണ്ടായിരുന്ന കൗണ്‍സില്‍ കുറിപ്പ് ബുക്ക് മെത്രാപ്പോലീത്ത എടുത്തുകൊണ്ടുപോയി. ഭദ്രാസനത്തിന്റെ സ്വത്ത് സംബന്ധിച്ച് ഏറെനാളായി കോട്ടയം ഭദ്രാസനത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഭദ്രാസനത്തിന്റെ സ്വത്തുകള്‍ ഭദ്രാസനത്തിന്റെ കീഴിലാക്കണമെന്നും മെത്രാപ്പോലീത്താമാര്‍ കൈകാര്യം ചെയ്യുന്നതും ഇവരുടെ പേരിലുള്ളതുമായ സ്വത്തുകള്‍ സഭയ്ക്കു നല്കണമെന്ന് പാത്രിയര്‍ക്കീസ് ബാവാ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോട്ടയം ഭദ്രാസനത്തില്‍ സ്വത്തുക്കള്‍ സഭയ്ക്കു കൈമാറിയിട്ടില്ല.

സഭയുടെ സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റുകളായാണു ഭരണം നടത്തുന്നത്. ഇത് കൈകാര്യം ചെയ്യുന്നവരാണ് ഇപ്പോള്‍ ഭദ്രാസന മെത്രാപ്പോലീത്തായ്ക്കൊപ്പമുള്ളത്. ഇത് തിരികെ നല്കണമെന്നാവശ്യവുമായാണ് അല്‍മായരും വൈദീകരും രംഗത്തുവന്നത്.ഭദ്രാസന കൗണ്‍സില്‍ മിനിസില്‍ എത്തിയ ആളുകള്‍ ഒപ്പു വച്ചതായാണ് അറിയുന്നത്.

Read more topics: yakobaya saba, kottayam,
English summary
yakobaya saba kottayam
topbanner

More News from this section

Subscribe by Email