topbanner
Friday August 18th, 2017 - 4:52:am
topbanner

സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട അരുണിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്കും: കെ കെ ശൈലജ ടീച്ചർ

NewsDesk
സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട അരുണിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്കും: കെ കെ ശൈലജ ടീച്ചർ

മാനന്തവാടി എരുമത്തെരുവിൻ സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട അരുൺസുകന്യ ദമ്പതികളുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും നൽകുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. സമുദായ ആചാരം തെറ്റിച്ചു എന്ന പേരിൽ ഇവർക്കെതിരെ ഭ്രഷ്ട് കല്പിച്ചതും കുലദ്രോഹികളാണെന്ന ലഖുലേഖ ഇറക്കിയതും പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. മാത്രമല്ല കേരളീയ സമൂഹത്തിനു ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ഇത്തരം നടപടികൾ പുനഃ:പരിശോധിക്കാൻ സാമുദായിക നേതൃതം തെയ്യാറാകണം.

ഇവരുടെ കുടുബത്തിന് സാമൂഹ്യ നീതി വകുപ്പ് സംരക്ഷണം നല്കും. സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ ഇവർക്കുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അരുണിനോടും സുകന്യയോടും മന്ത്രി ഫോണിൽ സംസാരിക്കുകയും എല്ലാവിധ സഹായവും, സംരക്ഷണവും വാഗ്ദാനം ചെയ്തു.

പ്രണയിച്ച് വിവാഹം കഴിച്ച മകനെ സംരക്ഷിച്ചതിന്റെ പേരിൽ മാതാപിതാക്കൾക്ക് ഭ്രഷ്ട് കല്പിച്ചതും പരിഷ്കൃത കേരളീയ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾ വർധിച്ചു വരുന്നതിനെതിരെ ജാഗ്രത പാലിക്കാനും അതാത് സമയം പ്രശ്നങ്ങളിൽ ഇടപെടാനും പൊതു സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയേണ്ട തുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ ഇത്തരം അനീതിക്കെതിരെ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

Read more topics: yadava, Couple, wayanad,
English summary
yadava Couple kerala wayanad
topbanner topbanner

More News from this section

Subscribe by Email