Friday September 21st, 2018 - 7:27:pm
topbanner

ജോര്‍ജിന്റെ മോശം പരാമര്‍ശം: വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു

Anju N C
ജോര്‍ജിന്റെ മോശം പരാമര്‍ശം: വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു


തിരുവനന്തപുരം: കമ്മീഷനെതിരെ എംഎല്‍എ പി.സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. കൂടാതെ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനും അനുമതി തേടിയിട്ടുണ്ട്.

നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജിനെതിരെ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ വിളിപ്പിച്ചാലും തനിക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രമേ മൊഴി നല്‍കുകയുള്ളു എന്നായിരുന്നു പി.സിയുടെ മറുപടി. അതേ സമയം വിരട്ടല്‍ വിലപ്പോവില്ലെന്നും ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ലെന്നുമായിരുന്നു വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്റെ മറുപടി.

English summary
women commission approaches speaker against pc georges comment
topbanner

More News from this section

Subscribe by Email