Tuesday August 20th, 2019 - 8:25:pm
topbanner
topbanner

മുസ്ലിംലീഗിന്റെ നിശ്ചയദാർഢ്യം ഫലം കണ്ടു : ഷുക്കൂര്‍ വധക്കേസില്‍ ജയരാജനും രാജേഷും പ്രതികൾ

princy
മുസ്ലിംലീഗിന്റെ നിശ്ചയദാർഢ്യം ഫലം കണ്ടു : ഷുക്കൂര്‍ വധക്കേസില്‍  ജയരാജനും രാജേഷും പ്രതികൾ

കണ്ണൂർ:ഏറെ വിവാദങ്ങൾക്കൊടുവിൽ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും പ്രതികളായത് മുസ്ലിംലീഗിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം. കേസിന്റെ നടത്തിപ്പിൽ കാര്യക്ഷമമായാണ് മുസ്ലിംലീഗ് ഇടപെട്ടത്.

കെ.എം.ഷാജി രക്ഷാധികാരിയും അഡ്വ. കെ.എ.ലത്തീഫ് കണ്‍വീനറും തളിപ്പറമ്പ് സ്വദേശി പി.കെ.സുബൈര്‍ കോ-ഓര്‍ഡിനേറ്ററുമായ കമ്മിറ്റിയെ കേസിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തി ഈ കമ്മിറ്റി സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടല്‍ നടത്തുകയുണ്ടായി. 11 തവണ കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ലത്തീഫും സുബൈറും ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലുണ്ടായിരുന്നു.

ഷുക്കൂറിന്റെ കുടുംബാംഗങ്ങളെ വിശ്വാസത്തിലെടുത്ത് ഇവര്‍ നടത്തിയ നിയമ പോരാട്ടമാണ് ഒടുവില്‍ സി.ബി.ഐയില്‍ നിന്ന് അനുകൂലമായ തീരുമാനം ലഭ്യമാക്കുന്നതിനിടയാക്കിയത്. സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ അലസത കാണിച്ചപ്പോള്‍ യുവനേതൃത്വം വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ മുന്നോട്ടുവരികയായിരുന്നു. അവരുടെ നിശ്ചയദാര്‍ഢ്യമാണ് ഷുക്കൂര്‍ വധക്കേസില്‍ വിജയം കണ്ടത്.

English summary
The determining strength of the Muslim League paved the way for Jayarajan and Rajesh in the chargesheet
topbanner

More News from this section

Subscribe by Email