Sunday October 21st, 2018 - 7:42:am
topbanner
Breaking News

മഴക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് കമ്പിളി പുതപ്പ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്യനാട്ടുകാരനായ യുവാവ്

fasila
മഴക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് കമ്പിളി പുതപ്പ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്യനാട്ടുകാരനായ യുവാവ്

കണ്ണൂർ: മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് ഒരൊറ്റതെളിവാണ് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന യുവാവ്. മഴക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകിയ ഈ യുവാവിന്റെ സൗജന്യ കമ്പിളി വില്പന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കനത്തമഴയില്‍ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് അമ്പതിലേറെ കമ്പിളി പുതപ്പുകളാണ് യുവാവ് നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയിലാണ് സംഭവം. ഇരട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു.

താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ച്‌ വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്‍റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തയ്യാറായി. മാങ്ങോട് നിര്‍മ്മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു കമ്പിളി വിതരണം ചെയ്തത്.

ഇതേ സമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയ ജില്ലകളക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപുതപ്പുകള്‍ ഏറ്റുവാങ്ങി. ഇതോടെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ജനങ്ങളില്‍ എത്തിക്കുകയായിരുന്നു. വിഷ്ണുവിന്റെ പ്രവൃത്തിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

English summary
woolen blanket for misery victims; the other state young man viral in social media
topbanner

More News from this section

Subscribe by Email