Monday September 24th, 2018 - 3:16:pm
topbanner

ട്രെയിനില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ANJU NC
ട്രെയിനില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലപ്പുഴ-എറണാംകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ്‌മേരി നീന(30)യുടെ മൃതദേഹം കണ്ടെത്തി. കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിനു സമീപത്തു നിന്ന് ഇന്നു രാവിലെ 10 മണിയോടെയാണ് മൃതദേഹം ലഭിച്ചത്.

ചൊവ്വാഴ്ച പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതി അരൂര്‍-കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു. ബാഗ് ട്രെയിനില്‍ വെച്ചാണ് യുവതി കായലിലേക്ക് ചാടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

Read more topics: women, deadbosy, lake, train,
English summary
womens deadbody found from lake
topbanner

More News from this section

Subscribe by Email