Monday December 17th, 2018 - 2:20:am
topbanner

മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവം ; മാപ്പ് അപേക്ഷയുമായി വീട്ടമ്മ രംഗത്ത്

suji
മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവം ; മാപ്പ് അപേക്ഷയുമായി വീട്ടമ്മ രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷയുമായി വീട്ടമ്മ രംഗത്ത്. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയാണ് മാപ്പപേക്ഷയുമായി എത്തിയത്. ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ അയ്യപ്പനെ ഓര്‍ത്ത് അങ്ങനെ പറഞ്ഞതാണെന്നും ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മണിയമ്മയുടേതായി പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒരു അമ്മയെന്ന പരിഗണന നല്‍കി തന്നോട് ക്ഷമിക്കണമെന്നും ഇവര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ വച്ച് മണിയമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വീട്ടമ്മ മാപ്പിരന്ന് രംഗത്തെത്തിയിരിക്കുന്നത് .

Read more topics: pinarayi, insult women
English summary
women who insult cm admit mistake and says sorry
topbanner

More News from this section

Subscribe by Email