Thursday March 21st, 2019 - 5:27:am
topbanner
topbanner

വനിതാ പോലീസുകാരിയുടെ ഫേസ്ബുക്ക് ഡ്യൂട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി....സൈബർ കളിയെത്തി നിന്നത് ഹൈക്കോടതിയിൽ

rajani v
വനിതാ പോലീസുകാരിയുടെ ഫേസ്ബുക്ക് ഡ്യൂട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി....സൈബർ കളിയെത്തി നിന്നത് ഹൈക്കോടതിയിൽ

കൊച്ചി: യുവതലമുറയ്ക്ക് സോഷ്യൽ മീഡിയയിൽ ചെലവഴിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടു പോകാൻ ഇന്ന് സാധിക്കില്ല. സർക്കാർ ജോലി എന്നല്ല ഏത് ജോലിയിൽ ഉള്ളവരായാലും തിരക്കിനിടയിൽ സോഷ്യൽമീഡിയയിൽ മുഴുകുക സ്വാഭാവികമാണ്. എന്നാൽ അമിതമായൽ അമൃതം വിഷം എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഡ്യൂട്ടി മറന്ന് സോഷ്യൽ മീഡിയയിൽ മുഴുകിയ ഒരു വനിതാ പോലീസുകാരിക്ക് കിട്ടിയ എട്ടിന്റെ പണിയെ കുറിച്ചാണ് പറയുന്നത്. അജിത തിലകൻ എന്ന പോലീസുകാരിയാണ് നമ്മുടെ നായിക.

ഈ കക്ഷിക്ക് പണി പോലീസിലാണെങ്കിലും ശരിക്കും പണി അങ്ങ് സോഷ്യൽ മീഡിയയിലാണ്. കളിച്ച് കളിച്ച് പോലീസുകാരിയുടെ സൈബർ കളിയങ്ങു കൈവിട്ടുപോയി. താൻ കുഴിച്ച കുഴിയിൽ താൻ അകപ്പെട്ടു എന്നതുപോലെ കെണിയൊരുക്കിയ അജിത തിലകൻ തന്നെ കെണിയിൽപ്പെട്ടു. പോലീസ് സ്റ്റേഷനിൽ ഇരുന്നു നിയമം പാലിക്കാനുള്ള പോലീസുകാരിയുടെ നിയമപാലനം ശരിക്കും നടക്കുന്നത് സോഷ്യൽ മീഡിയയിലും . മാസാവസാനം ശമ്പളം അങ്ങ് സർക്കാർ ഖജനാവിൽ നിന്നും എത്തും.

യുവാവിന്റെ ചിത്രം തലവെട്ടി ഒട്ടിച്ച് മോർഫ് ചെയ്തത് വിവാദമായതോടെയാണ് പോലീസുകാരിയുടെ ഫേസ്ബുക്ക് ഡ്യൂട്ടി പുറത്താകുന്നത്. ഇതേ പോലീസുകാരി കുടുക്കിയ മുഹമ്മദ് ജൽജാസ് എന്ന യുവാവിലൂടെയാണ്‌ സംഭവം പുറത്തായത്. പോലീസുകാരി അജിതാ തിലകന്‌ അശ്ലീല കമെന്റുകൾ അയച്ചു എന്ന പരാതിയിൽ മുഹമ്മദിനേ കസ്റ്റഡിയിൽ എടുത്തപ്പോൾ കേസ് ഹൈക്കോടതിയിൽ എത്തിയത്. അജിത തിലകൻ പോലീസുകാരിക്കെതിരേ അങ്ങിനെ ഈ യുവാവ്‌ ചെയ്തിട്ടില്ല എന്നു കാണിച്ച് മുഹമദ്ദിന്റെ മാതാവ്‌ നല്കിയ ഹർജിയിൽ പോലീസുകാരിയുടെ ഫേസ്ബുക്ക് ഡ്യൂട്ടി വിവരിക്കുന്നു. മാത്രമല്ല ഹൈക്കോടതി കേസ് പരിഗണിക്കവേ പണി കിട്ടും എന്നു മനസിലാക്കിയ പോലീസ് യുവാവിനേ കേസിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു.

നവമാധ്യമങ്ങളിലൂടെ വനിത പോലീസ്കാരിക്കു എതിരേ അശ്ലീല കമെന്റുകൾ അയച്ചു എന്ന പരാതിയിൽ ഫോർട്ട് എ സി പി കസ്റ്റഡിയിലെടുത്തു ആലുവപൊലീസിനു കൈമാറിയ യുവാവ്നിരപരാധി എന്ന് മാതാവ്. പോലീസിന്റെ അന്യായ തടങ്കൽനു എതിരെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു .വനിത പോലീസുകാരി ആയ അജിത തിലകനെ അപമാനിച്ചു ഫേസ്ബുക്ക് കമെന്റ് ഇട്ടു എന്നുള്ളത് ആയിരുന്നു പരാതി.എന്നാൽ വനിതാ പൊലീസ് ഓഫീസർ ആയ അജിത തിലകൻ മുഹമ്മദ് ജൽജാസിന് എതിരെ ഡ്യൂട്ടി സമയത്തു ഫേസ്ബുക്ക് പോസ്റ്റുകളും കമെന്റുകളും തുടർച്ചയായി ഇടാറുണ്ടായിരുന്നു എന്നും കഴിഞ്ഞ 25 തിയതി മുതൽ ഡ്യൂട്ടി സമയത്താണ് അജിത തിലകൻ സ്ഥിരമായി പോസ്റ്റുകളും കമെന്റുകളും ഇടാറുണ്ടായിരുന്നത്.

മാത്രമല്ല പ്രതി എന്നു പേര് ചേർത്തു വിളിച്ചു വരുത്തിയ ജൽജാസിന്റെ ഫോട്ടോകൾ അശ്ളീലമായി മോർഫ് ചെയ്തു പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അജിത തിലകന്റെ സുഹൃത്തായ കമറുദീൻ നജീബ് പോസ്റ്റ് ചെയ്തിരുന്നു .ഇതു കഴിഞ്ഞ ഒന്നര വർഷത്തോളം ആയി നടക്കുന്ന സൈബർ യുദ്ധം ആണെന്നും അജിത തിലകൻ എന്ന വനിത പോലീസ് ഉദ്യോഗസ്ഥ പല തവണയും ഭീഷണി മെസ്സേജകളും കമെന്റുകളും പ്രതിയായ ജൽജാസിനു എതിരെ ഡ്യൂട്ടി സമയത്തു ഫേസ്ബുക്ക് ഇൽ പോസ്റ്റ് ചെയ്തിരുന്നു.ഇതിനെതിരെ പോലീസ് ഹരാസ്മെന്റ്നും ജലജസ്ന്റെ കുടുംബം അഡ്വ വിമല ബിനു മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .

വനിതാ പൊലീസ്കാരി തന്റെ സ്വാധീനം ഉപയോഗിച്ചു ഉന്നത ഉദ്യോഗസ്ഥരെ അടക്കം ഉള്ളവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ഒരു പരാതിയിൽ ജൽജാസിനു എതിരെ അറസ്റ്റ് പോലും രേഖപെടുത്തതെ അന്യായമായി തടങ്കലിൽ വെച്ചത്. ജൽജാസിന്റെ ധാരാളം ഫോട്ടോകൾ മോർഫ് ചെയ്ത ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന വനിതാ പൊലീസുകാരി ആണ് തന്റെ സ്വാധീനം ഉപയോഗിച്ചു ജൽജാസിനെ രണ്ട് ദിവസമായി അന്യയമായി കസ്റ്റഡിയിൽ അറസ്റ്റ് രേഖപ്പെടുത്താതെ തടവിൽ പാർപ്പിച്ചത്.

കൂടാതെ ഇവർ ജലജസിനും സുഹൃത്തുക്കൾക്കും എതിരെ ഫേസ്ബുക്ക് ഇൽ ഇട്ടിരിക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഡ്യൂട്ടി സമയത്തു ആണ് എന്നുള്ളതാണ് മറ്റൊരു വസ്തുത .ഇവർ തന്റെ പോലീസ് പദവി ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തിയെന്നത് വ്യക്തമായിരിക്കുക ആണിതിലൂടെ . പോലീസിന്റെ അന്യായ തടങ്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ആലുവ പോലീസ് ജലജസിനെതിരെ ക്രൈം രേഖപ്പെടുത്താതെ റിലീസ് ചെയ്തു .

Viral News

Read more topics: women police, facebook, chat
English summary
women police facebook chat
topbanner

More News from this section

Subscribe by Email