Wednesday September 19th, 2018 - 3:19:am
topbanner
Breaking News

ഭർതൃമതിയുടെ രാത്രികാല കറക്കം യുവാക്കൾക്കൊപ്പം; പിടിക്കപ്പെട്ടപ്പോൾ പീഡന കേസായി

Mithun muyyam
ഭർതൃമതിയുടെ രാത്രികാല കറക്കം യുവാക്കൾക്കൊപ്പം; പിടിക്കപ്പെട്ടപ്പോൾ പീഡന കേസായി

കാസര്‍ഗോഡ്: രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍ത്തൃവീട്ടില്‍ നിന്നും കാണാതായ നവവധു. . കഴിഞ്ഞ ദിവസം കാസർക്കോട് നിന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോടൊപ്പം 19കാരിയെ പോലീസ് പിടികൂടിയത്. ഭർത്താവ് ഗൾഫിലേക്ക് പോയതോടെയാണ് യുവതി വീട്ടിൽ നിന്നും ചാടിയത്. . യുവതി മയക്കുമരുന്നിന് അടിമയാണെന്നും പിടിക്കപ്പെട്ട മൂന്നു യുവാക്കളും ലഹരി മാഫിയാ ബന്ധമുള്ളവരാണെന്നും പോലീസ് പറയുന്നു

യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് പോലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. പഠനകാലത്തുതന്നെ യുവതി മയക്കുമരുന്നുകളുടെ അടിമയായിരുന്നുവത്രേ. വിവാഹത്തോടനുബന്ധിച്ച് ആറുമാസം മുമ്പ് ഇവര്‍ ലഹരിമരുന്ന് ഉപയോഗം നിര്‍ത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതോടെ ഇവര്‍ വീണ്ടും ലഹരിസംഘങ്ങളുമായി അടുക്കുകയായിരുന്നു. ഒരാഴ്ചമുന്‍പ് വീട്ടിലേക്കെന്നും പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കുകയായിരുന്നു. എന്നാല്‍ കുറേദിവസം കഴിഞ്ഞിട്ടും യുവതിയെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി കുടുങ്ങിയത്. പീഡന കേസ് നൽകിയതോടെ യുവാക്കളും ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.

Read more topics: women, case, rape,
English summary
women night trip with youngsters
topbanner

More News from this section

Subscribe by Email