topbanner
Thursday October 19th, 2017 - 4:24:pm
topbanner

കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ ഒരു നോക്കു കാണാന്‍ കഴിയാതെ അമ്മ; ആലപ്പുഴ ആശുപത്രിയില്‍ കണ്ണുനിറയ്ക്കും രംഗങ്ങള്‍

Jikku Joseph
കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ ഒരു നോക്കു കാണാന്‍ കഴിയാതെ അമ്മ; ആലപ്പുഴ ആശുപത്രിയില്‍ കണ്ണുനിറയ്ക്കും രംഗങ്ങള്‍

ആലപ്പുഴ: കാത്തിരുന്ന ലഭിച്ച കുഞ്ഞിനെ ഒരു നോക്കു കാണാന്‍കഴിയാതെ ആ അമ്മ. കണ്ടു നില്‍ക്കുന്നവരുടെ കണ്ണു നിറക്കുന്നു.. പ്രസവത്തിനുശേഷം പൊന്നോമനയെ കാണുന്നതിന് തടസ്സമായത് ആ വിധി ആയിരുന്നു. പ്രസവത്തോടെ അമ്മയുടെ കാഴ്ച ശക്തി നഷ്ടമായതോടെയാണ് കണ്ണു നിറയ്ക്കും രംഗങ്ങള്‍ ആശുപത്രിയില്‍ അരങ്ങേറിയത്.

ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. വിദേശത്ത് ജോലി ചെയ്യുന്ന യുവതി പ്രസവത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടന്നത്.

എന്നാല്‍ പ്രസവശേഷം അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവാണ് കുഞ്ഞിന്റെ അമ്മയ്ക്കുണ്ടായ ഈ ക്രൂര വിധിക്കു കാണമായതെന്ന് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ത്തി. യുവതിയെ വിദഗ്ധ ചികിത്സായ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

English summary
women lost sight after delivery in alappuza
topbanner topbanner

More News from this section

Subscribe by Email