Sunday April 21st, 2019 - 10:34:am
topbanner
topbanner

സ്ത്രീവിഷയങ്ങളില്‍ കുടുങ്ങി കേരളരാഷ്ട്രീയ സിനിമാരംഗം

rajani v
സ്ത്രീവിഷയങ്ങളില്‍ കുടുങ്ങി കേരളരാഷ്ട്രീയ സിനിമാരംഗം

കോട്ടയം: നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സ്ത്രീ വിഷയം അടങ്ങും മുന്‍പാണ് കോവളത്തു നിന്ന് അടുത്ത സ്ത്രീ പീഡന കഥ പുറത്തു വരുന്നത്.ആദ്യത്തേത് നടനാണെങ്കില്‍ രണ്ടാമത്തേതില്‍ ജനപ്രതിനിധിയാണ്.

ഈ നിയമസഭയിലെ ജനപ്രതിനിധിയ്ക്കെതിരെ വരുന്ന രണ്ടാമത്തെ സ്ത്രീവിഷയ പരാതിയാണിത്.ആദ്യത്തേത് ഈ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍.സി.പിയുടെ എം.എല്‍.എ ഏ.കെ ശശീന്ദ്രനെതിരെ മംഗളം ചാനല്‍ കൊണ്ടു വന്ന വാര്‍ത്തയായിരുന്നു. മന്ത്രി മാസങ്ങളായി ഒരു സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന രേഖകളാണ് ചാനല്‍ പുറത്തു വിട്ടത്.

തുടര്‍ന്ന് സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രി അന്വേഷണ വിധേയമായി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു.എന്നാല്‍ സംഭവം ചാനല്‍ മുതലാളിയുടെ അറിവോടെ ഒരു സ്ത്രീയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കിയതെന്നായിരുന്നു കണ്ടെത്തല്‍.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പിന്നീട് പരാതിയുമായി ആരും രംഗത്തു വരാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന വാദവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മന്ത്രി സഭയുടെ കാലത്താണ് അന്ന് മന്ത്രിയായിരുന്ന ജോസ് തെറ്റയിലിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു.ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.കേസ് കോടതിയിലെത്തിയിരുന്നെങ്കിലും യുവതി മനപ്പൂര്‍വ്വം തെറ്റയിലിനെ കെണിയില്‍ പെടുത്തുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പിന്നീട് കോടതി വിധി എഴുതി തെറ്റയിലിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.പീഡനാരോപണത്തില്‍ പെട്ട് ജനപ്രതിനിധി സ്ഥാനം നഷ്ടപ്പെടുത്തേണ്ടി വന്ന തൊടുപുഴ എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്ന പി.ജെ ജോസഫും പിന്നീട് രക്ഷപെട്ടു.വിമാനത്തിനുള്ളില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജോസഫിന് നാണക്കേടിന്റെ വലിയ വഞ്ചിയായിരുന്നു തുഴയേണ്ടി വന്നത്.

വളരെ പ്രശസ്തയും ന്യൂസ് അങ്കറുമായിരുന്നു പി.ജെ ജോസഫിനെതിരെ അന്ന് പരാതി ഉന്നയിച്ചിരുന്നത്.ഇതിനൊക്കെ മുന്‍പായിരുന്നു 1999 ല്‍ ഇതേ കോവളത്തെ തന്നെ എംഎല്‍എയായിരുന്ന നായനാര്‍ മന്ത്രി സഭയില്‍ മന്ത്രിയുമൊക്കെയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ചത് .മന്ത്രിയായിരുന്ന നാടാര്‍ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പുറത്തുപോകേണ്ടി വന്നത്.
വളരെ പ്രമാദമായ മറ്റൊരു സ്ത്രീപീഡനകേസായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസ്.ഇപ്പോള്‍ മലപ്പുറം എം.പിയും ,വളരെക്കാലം എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്ന കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ കുറ്റാരോപിതനായ ജനപ്രതിനിധി.
കേരളത്തില്‍ കത്തിയ മറ്റൊരു സ്ത്രീപീഡന കഥയായിരുന്നു പൊതു പരിപാടിയ്ക്കിടെ നടിയുടെ നേരേ നടന്ന ആക്രമണം.അന്ന് അതിക്രമം കാട്ടിയത് എം.പിയായിരുന്ന പീതാംബരക്കുറുപ്പായിരുന്നു. ഈ സ്ത്രീ വിഷയത്തില്‍ പണികിട്ടിയ നേതാക്കന്‍മാര്‍ക്കൊക്കെ മുന്‍പേ പണികിട്ടിയ മറ്റൊരാളുണ്ട്.് കേരള കോണ്‍ഗ്രസ് നേതാവായിരുന്ന പി റ്റി ചാക്കോ.അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പെടുമ്പോള്‍ അതിലൊരു സ്ത്രീയുണ്ടായിരുന്നതായി പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.

 

English summary
women issue kerala politics and film industry
topbanner

More News from this section

Subscribe by Email