Tuesday November 13th, 2018 - 8:12:am
topbanner

റൂറല്‍ ജില്ലയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഇനി മുതല്‍ വനിത പോലീസും

Jikku Joseph
റൂറല്‍ ജില്ലയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഇനി മുതല്‍ വനിത പോലീസും

കൊച്ചി: സംസ്ഥാനത്ത് റൂറല്‍ ജില്ലയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഫീല്‍ഡ് ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ഇനി മുതല്‍ വനിത പോലീസും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് നിയമിച്ചത്. ഇതില്‍ വനിതകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

ഇതാദ്യമായാണ് റൂറല്‍ ജില്ലയില്‍ വനിതകള്‍ ആ മേഖലയില്‍ ജോലിചെയ്യുന്നത്. ജോലിചെയ്യുന്ന പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും രഹസ്യമായി അന്വേഷിച്ച് തത്സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ജോലിയാണ് ഇവര്‍ക്കുള്ളത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് ജോലി. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഫീല്‍ഡ് ഡ്യൂട്ടിക്ക് താല്‍പര്യമറിയിച്ച വനിതാ ഉദ്യോഗസ്ഥരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് മൂന്നു പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. രംഗത്തേക്കുള്ള സ്ത്രീകളുടെ വരവ് ശുഭപ്രതീക്ഷയാണെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.


Read more topics: women, shadow, police
English summary
women in shadow police
topbanner

More News from this section

Subscribe by Email