Sunday February 17th, 2019 - 1:56:pm
topbanner

ശബരിമലയില്‍ പ്രവേശിക്കാനായില്ല; പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍

JB
 ശബരിമലയില്‍ പ്രവേശിക്കാനായില്ല; പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന രേഷ്മ നിശാന്ത് ഷനിലയും നിരാഹാരം തുടങ്ങി. ശബരിമല ദര്‍ശനത്തിനായി അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ദര്‍ശനത്തിനെത്തിയ ഇരു യുവതികളെയും പൊലീസ് നീലിമല വരെ എത്തിച്ച ശേഷം തിരിച്ചിറക്കിയത്.

മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് ഷനില പറഞ്ഞു. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹഹര്യമുണ്ടായിട്ടും അത് ചെയ്തില്ല.

ആദ്യം മൂന്ന് പേര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേര് കൂടുകയായിരുന്നു. ദര്‍ശനത്തിന് പിന്നീട് സാഹചര്യം ഒരുക്കാമെന്നും ഇപ്പോള്‍ തിരിച്ച് പോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷനില പറഞ്ഞു. 103 ദിവസങ്ങളിലായി താന്‍ വ്രതം നോക്കുകയാണെന്ന് രേഷ്മയും വ്യക്തമാക്കി.

ഇനി ദര്‍ശനം നടത്താതെ ഇരിക്കാന്‍ സാധിക്കില്ല. ഏതു വിധേനയും ശബരിമല ദര്‍ശനം സാധ്യമാക്കണെന്നാണ് ആഗ്രഹം. ഇപ്പോള്‍ തങ്ങള്‍ രണ്ട് പേരും നിരാഹാരം തുടങ്ങിയെന്നും സുരക്ഷിത സ്ഥാനത്താണെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.

 

Viral News

Read more topics: women hunger, in sabrimala issue,
English summary
women hunger in sabrimala issue
topbanner

More News from this section

Subscribe by Email