Thursday November 22nd, 2018 - 4:20:pm
topbanner

നീറ്റ് പരീക്ഷ പീഡനമായെന്ന് വിദ്യാര്‍ത്ഥിനി; ചാക്കിന്റെ മറവില്‍ നിന്ന് അടിവസ്ത്രം അഴിച്ചുമാറ്റിച്ചു; നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടം, മാറ് മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്

Jikku Joseph
നീറ്റ് പരീക്ഷ പീഡനമായെന്ന് വിദ്യാര്‍ത്ഥിനി; ചാക്കിന്റെ മറവില്‍ നിന്ന് അടിവസ്ത്രം അഴിച്ചുമാറ്റിച്ചു; നിരീക്ഷകന്റെ ഒളിഞ്ഞുനോട്ടം, മാറ് മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്

നീറ്റ് പരീക്ഷയില്‍ നിരീക്ഷകനായെത്തിയ ആള്‍ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍, ദന്തല്‍ പ്രവേശനപരീക്ഷയില്‍ (നീറ്റ്) അശ്ലീലകരമായ രീതിയില്‍ അധ്യാപകന്‍ തുറിച്ചു നോക്കിയെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പരിശോധനയുടെ ഭാഗമായി മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്കാണ് മോശം അനുഭവമുണ്ടായത്.

മെറ്റല്‍ ഉള്ള വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത് എന്ന് സിബിഎസ്ഇ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റുന്നതിന് കുട്ടിയോട് നിരീക്ഷകര്‍ നിര്‍ദേശിച്ചത്. ഇളംനിറമുള്ള വസ്ത്രം ധരിക്കണമെന്നും ഷാള്‍ ഉപയോഗിക്കരുതെന്നും ഡ്രസ് കോഡിലുണ്ട്. പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോള്‍ നിരീക്ഷകനായെത്തിയ വ്യക്തി തന്റെ മാറിലേക്ക് തുറിച്ചു നോക്കി നിന്നെന്നും താന്‍ രൂക്ഷമായി നോക്കിയപ്പോഴും ഇയാള്‍ നോട്ടം മാറ്റിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഒടുവില്‍ ചോദ്യപേപ്പര്‍ കൊണ്ട് തന്റെ മാറ് മറയ്ക്കേണ്ടിവന്നു.

പരീക്ഷയ്ക്ക് വന്ന 25 പെണ്‍കുട്ടികളുടെയും മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റിച്ചതിന് ശേഷമാണ് ഹാളില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഴിഞ്ഞ ചാക്കിന്റെ മറവില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്. ഇതും നീറ്റ് പരിശോധനയുടെ നിയമത്തിന്റെ ഭാഗമാണെന്ന ധരിച്ച പെണ്‍കുട്ടി ഹാളില്‍ വച്ച് പ്രതികരിച്ചില്ല. പിന്നീട് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചു വന്ന ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് മറ്റു സെന്ററുകളില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെയാണ് കുട്ടി പൊലീസിനെ സമീപിച്ചത്.

English summary
women explain palakad neet exam hall incident
topbanner

More News from this section

Subscribe by Email