Tuesday September 25th, 2018 - 3:12:pm
topbanner

ചെറുതുരുത്തിയില്‍ പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

akhila
ചെറുതുരുത്തിയില്‍ പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

തൃശൂര്‍: ചെറുതുരുത്തിയില്‍ പൊള്ളലേറ്റു യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയോടു നിര്‍ദേശിച്ചെന്നു ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. ചെറുതുരുത്തി കൊണ്ടയൂര്‍ ദേശമംഗലം ആനാംകാട്ട്പറമ്പില്‍ സാജുവിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ റിനിയാണു മരിച്ചത്.

യുവതിയുടെ അമ്മ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീധനം ആവശ്യപ്പെട്ടു മകളെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊന്നതാണെന്നും പരാതിയില്‍ പറയുന്നു.

മരിച്ച റിനിയുടെ മൂന്നര വയസും, മൂന്നര മാസവും പ്രായമുളള കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ചു തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ചുമായും വനിതാ കമ്മിഷന്‍ ബന്ധപ്പെട്ടിരുന്നു.

Read more topics: women, fire, vanitha commission
English summary
women dies in fire: vanitha commission asks report
topbanner

More News from this section

Subscribe by Email