Friday July 20th, 2018 - 11:48:am
topbanner
Breaking News

' ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും തീരുമാനിക്കുക കോടതി';സഹപ്രവര്‍ത്തകയക്ക് നീതി കിട്ടണമെന്ന് ഡബ്ല്യൂസിസി

rajani v
' ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും തീരുമാനിക്കുക കോടതി';സഹപ്രവര്‍ത്തകയക്ക് നീതി കിട്ടണമെന്ന് ഡബ്ല്യൂസിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി ). സഹപ്രവര്‍ത്തകയക്ക് നീതി കിട്ടണം.

ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. തീരുമാനം നീതി പൂര്‍വ്വമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സംഘടനയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read more topics: women collective, support, actress
English summary
women collective support actress
topbanner

More News from this section

Subscribe by Email