topbanner
Monday October 23rd, 2017 - 6:11:am
topbanner

കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

suvitha
കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാര ഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരാണ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഷെഫീഖിനെതിരേ കഴിഞ്ഞദിവസം കേസെടുത്തതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവത്തില്‍ ഇടപെടുകയും മരട് പോലീസിന്റെ നടപടികള്‍ അന്വേഷിക്കാനും സമാന്തര അന്വേഷണം നടത്താനും ഉത്തരവിടുകയും ചെയ്തിരുന്നു.

രഹസ്യാന്വേഷണ വിഭാഗം ഈ യുവതികളുടെ പശ്ചാത്തലത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളാണ് ഇവരില്‍ രണ്ടു പേര്‍. ഒരാള്‍ പത്തനംതിട്ട ആയപുരയില്‍ നിന്നുള്ളയാളും. ജോലി എന്താണെന്ന് അറിയില്ലെങ്കിലും ഇവര്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആരും തന്നെ ജോലിക്ക് പോകുന്നില്ല. സീരിയല്‍ താരങ്ങളാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും സീരിയലുമായി ബന്ധമുള്ളത് ഒരേയൊരാള്‍ക്ക മാത്രമാണ്.

അതും രണ്ടു സീരിയലുകളില്‍ ചെറിയ വേഷം. വൈറ്റിലയിലെ ആഡംബര അപ്പര്‍ട്ട്മെന്റിലാണ് മൂന്ന് പേരും താമസിക്കുന്നത്. ഒപ്പം മറ്റ് ആറ് സ്ത്രീകളുമുണ്ട്. അസമയത്ത് കയറി വരുന്നതിനാല്‍ അയല്‍ക്കാര്‍ ഇവര്‍ക്കെതിരേ പരാതിയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു ജില്ലാ നേതാവിന്റെ ബന്ധുവാണ് ഇവര്‍ക്ക് ഈ ഫ്‌ളാറ്റ് എടുത്തു കൊടുത്തിരിക്കുന്നത്. ഇവരുടെ താമസസ്ഥലത്ത് അസമയത്ത് അപരിചിതരായ പുരുഷന്മാര്‍ വന്നുപോകുന്നുവെന്ന പരാതിയുമുണ്ട്.

കാര്യമായ ജോലിയൊന്നുമില്ലെങ്കില്‍ ഇവര്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും മൊബൈലുമൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിലെ പോലീസുകാരുമായി ഇവര്‍ക്ക് ബന്ധമുള്ളതിനാലാണ് പോലീസ് ഇവരെ അന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെ ഇരുന്നതെന്നും ടാക്സി ഡ്രൈവര്‍ക്കെതിരേ കേസെടുക്കാന്‍ കാരണമായതെന്നും ചില മനുഷ്യാവകാശപ്രവര്‍ത്തകരെ ചൂണ്ടി ഒരു സായാഹ്ന പത്രം റിപ്പോർട്ട് ചെയ്യുന്നു. 

 

English summary
The shocking information on the three women who attacked the Uber taxi driver in Kochi
topbanner topbanner

More News from this section

Subscribe by Email