Monday April 22nd, 2019 - 10:07:pm
topbanner
topbanner

സ്വന്തം നിലയില്‍ സാധനങ്ങള്‍ ക്യാമ്പിലെത്തിച്ച തന്റെ ഹോട്ടല്‍ പൂട്ടിക്കാന്‍ രാജ്യമാണിക്യം ശ്രമിച്ചെന്ന് യുവതി

NewsDesk
സ്വന്തം നിലയില്‍ സാധനങ്ങള്‍ ക്യാമ്പിലെത്തിച്ച തന്റെ ഹോട്ടല്‍ പൂട്ടിക്കാന്‍ രാജ്യമാണിക്യം ശ്രമിച്ചെന്ന് യുവതി

കൊച്ചി: കൊച്ചി ആസ്ഥാനമായി പപ്പടവട എന്ന റസ്റ്റോറന്റ് തുറന്ന് ശ്രദ്ധേയയായ മിനു പൗളിന്‍ എറണാകുളം മുന്‍ കളക്ടറും ദുരിതാശ്വാസ സ്പെഷ്യല്‍ ഓഫീസറുമായ എം.ജി രാജമാണിക്യത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.

എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള 'അന്‍പോട് കൊച്ചി' എന്ന ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള കളക്ഷന്‍ പോയിന്റ് നിരസിച്ച സാധനങ്ങള്‍ സ്വന്തം നിലയില്‍ ക്യാമ്പുകളിലെത്തിക്കാന്‍ ശ്രമിച്ച തന്റെ ഹോട്ടല്‍ പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് മിനു ആരോപിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളും വാങ്ങിയാണ് അന്‍പോട് കൊച്ചിയുടെ റീജിയണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കളക്ഷന്‍ പോയിന്റിലെത്തിയതെന്ന് മിനു ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഇനി സാധനങ്ങള്‍ വേണ്ട ശേഖരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് തിരിച്ചയക്കുകയായിരുന്നു.

നൂറുകണക്കിനാളുകളാണ് സാധനങ്ങളുമായി പുറത്ത് കാത്ത് നിന്നിരുന്നത്. ഇതോടെ സ്വന്തം നിലയില്‍ സാധനങ്ങള്‍ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാന്‍ മിനുവും അവിടെ കൂടിയ നൂറോളം യുവാക്കളും തീരുമാനിക്കുകയായിരുന്നു.

ഇതുപ്രകാരം 250 വണ്ടിയോളം സാധനങ്ങളാണ് സ്വന്തം നിലയില്‍ ശേഖരിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചത്. ഇതിന് പിന്നാലെ രാജമാണിക്യം ഐഎഎസും മറ്റുചിലരും ലൈവിലെത്തി കൊച്ചിയിലെ അംഗീകൃത കളക്ഷന്‍ പോയിന്റ് അന്‍പോട് കൊച്ചിയുടേത് മാത്രമാണെന്ന് പറയുകയായിരുന്നുവെന്ന് മിനു പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ വിശന്ന് കരയുമ്പോള്‍ സാധനങ്ങള്‍ നിരസിക്കാന്‍ അന്‍പോട് കൊച്ചിക്ക് ആരാണ് അധികാരം നല്‍കിയതെന്നാണ് മിനുവിന്റെ ചോദ്യം.

താന്‍ ഇതിലിട്ടപെട്ടതിന്റെ ഫലമായി ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്ന് നിസാരകാരണം പറഞ്ഞ് തന്റെ പപ്പടവട ഹോട്ടല്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടു, പിന്നീട് ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും. ഹോട്ടലിന് പുറത്ത് ചെളി കിടപ്പുണ്ടെന്നായിരുന്നു അവരുടെ ആരോപണം. രാജമാണിക്യം തന്റെ കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രളയക്കെടുതിയിലും തന്നോട് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് മിനു വീഡിയോയില്‍ പറഞ്ഞവസാനിപ്പിക്കുന്നത്.

സിറ്റി ബാങ്ക് മുന്‍ജീവനക്കാരിയായ മിനു കൊച്ചി ആസ്ഥാനമായി പപ്പടവട എന്ന റസ്റ്റോറന്റ് തുറന്നപ്പോള്‍ ഏറെ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിശക്കുന്നവര്‍ക്ക് താങ്ങായി ഹോട്ടലിനുമുന്നില്‍ ആര്‍ക്കും പാവങ്ങള്‍ക്ക് കൊണ്ട് വന്ന് നല്‍കാനുള്ള ഭക്ഷണം സൂക്ഷിക്കുന്നതിനായി ഒരു നന്മമരം എന്ന പേരില്‍ ഫ്രിഡ്ജ് വച്ചതും ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

അതേസമയം തനിക്കെതിരേ ഉണ്ടായ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് അറിയുക കൂടിയില്ലെന്നും താന്‍ ആരോടും പ്രതികാരം തീര്‍ക്കുകയോ കട അടപ്പിക്കാന്‍ ഇടപെടല്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എംജി രാജമാണിക്യം പറയുന്നത്.

 

Read more topics: woman, rajamanickam, anbodu kochi
English summary
woman's allegation against rajamanickam's anbodu kochi
topbanner

More News from this section

Subscribe by Email