Monday November 19th, 2018 - 9:17:pm
topbanner

യുവതി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു; ഒടുവില്‍ സംഭവിച്ചത്

NewsDesk
യുവതി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു; ഒടുവില്‍ സംഭവിച്ചത്

തളിപ്പറമ്പ്: മാതാപിതാക്കള്‍ക്ക് പോലീസ് സമന്‍സ് നല്‍കിയെന്നാരോപിച്ച് കാഞ്ഞങ്ങാട് ബാര സ്വദേശിനിയായ യുവതി രാത്രിയില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തന്റെ പേരിലുള്ള കേസില്‍ സാക്ഷികളായി പോലീസ് സമന്‍സ് നല്‍കിയെന്നാരോപിച്ചായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട ഉപരോധ സമരം നടത്തിയത്.

മാതാപിതാക്കള്‍ക്കുള്ള സമന്‍സ് തനിക്ക് തരണമെന്ന് നേരത്തെ യുവതി പോലീസിനോട് പറഞ്ഞിരുന്നുവത്രേ, എന്നാല്‍ ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെത്തിയ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിപിഒ മാതാപിതാക്കള്‍ക്ക് സമന്‍സ് നല്‍കി.

സമന്‍സ് വിതരണം ചെയ്ത പോലീസുകാരനെ കാണണമെന്നാവശ്യപ്പെട്ടാണ് വൈകുന്നേരം ഏഴോടെ യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസുകാരന്‍ സ്റ്റേഷനിലുണ്ടായിരുന്നില്ല. ഇയാളെ കാണാതെ തിരിച്ചുപോകില്ലെന്ന് പറഞ്ഞാണ് യുവതി സ്റ്റേഷന്‍ കവാടം ഉപരോധിച്ചത്.

പോലീസ് അനുരഞ്ജനത്തിന് ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല. രാത്രി ഒന്‍പതോടെയാണ് വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയത്. ഇവരോടൊക്കെ തട്ടിക്കയറിയ യുവതി ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിന് ശേഷം രാത്രി പത്തോടെ പോലീസ് വാഹനത്തില്‍ വനിതാ പോലീസിന്റെ അകമ്പടിയോടെ കാഞ്ഞങ്ങാട്ടെ വീട്ടില്‍ എത്തിക്കാമെന്ന വ്യവസ്ഥയിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Read more topics: woman, taliparamaba, police station
English summary
woman protest at taliparamaba police station
topbanner

More News from this section

Subscribe by Email