topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; യുവതിയും രഹസ്യ കാമുകനും പിടിയില്‍

NewsDesk
ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; യുവതിയും രഹസ്യ കാമുകനും പിടിയില്‍

മൂന്നാര്‍: ഭര്‍തൃമാതാവായ വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയും രഹസ്യ കാമുകനും പിടിയില്‍. വിരിപാറ മക്കൊള്ളില്‍ ബിജുവിന്റെ ഭാര്യ മിനി(37), മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പാമ്പുംകയം നടുവകുന്നേല്‍ ബിജു ജോസഫ്(45) എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ഭര്‍തൃമാതാവ് അച്ചാമ്മ(70)യെയാണ്, മിനിയും കാമുകനുംചേര്‍ന്ന് കഴുത്തില്‍ വയര്‍കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആലുവയിലെ ആശുപത്രിയിലാണ്.

ഇടുക്കി എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്. സംഭവം നടന്ന ശേഷം കൊലപാതക ശ്രമം നടത്തിയത് മിനി ആണെന്നുള്ള ധാരണയില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകശ്രമം നടത്തിയത് കാമുകനാണെന്ന് തെളിഞ്ഞു.

ഇതോടെ കാമുകനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. മിനിയാണ് രണ്ടാം പ്രതി. കഴിഞ്ഞ മാസം 26 ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

രണ്ടുവര്‍ഷമായി ബിജു ജോസഫും മിനിയും അടുപ്പത്തിലായിരുന്നു. പലദിവസവും മിനിയെ കാണാന്‍ ഭര്‍തൃവീട്ടില്‍ ഇയാള്‍ എത്തിയിരുന്നു. ഇത് വീട്ടുകാര്‍ പലതവണ വിലക്കിയിരുന്നു. എട്ടുമാസം മുന്‍പ്, ബിജു ജോസഫ് മിനിക്ക് ഫോണ്‍ വാങ്ങിനല്‍കി.

റേഷന്‍ കട നടത്തി വന്നിരുന്ന മിനിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ബിജു വീട്ടിലെത്തിയിരുന്നതെന്നു മിനി മൊഴികൊടുത്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ബിജു മൂന്നു കുട്ടികളുടെ പിതാവുമാണ്. ഭര്‍ത്താവ്, രണ്ടു മക്കള്‍, ഭര്‍തൃമാതാവ് എന്നിവരോടൊപ്പമാണ് മിനി താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ 26 ന് അച്ചാമ്മ ഒരു മരണചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തു പോയ തക്കം നോക്കി ബിജു എത്തിയിരുന്നു.

വൈകീട്ട് വീട്ടിലേക്കുവന്ന അച്ചാമ്മ ഇരുവരെയും വീട്ടിനുള്ളില്‍ ഒരുമിച്ചുകണ്ടു. പെട്ടെന്ന് ബിജു ജോസഫ് സമീപത്തുകിടന്ന വയറെടുത്ത് അച്ചാമ്മയുടെ കഴുത്തില്‍ മുറുക്കി.

അച്ചാമ്മ നിലവിളിക്കാതിരിക്കാനായി വായും മുഖവും മിനി പൊത്തിപ്പിടിച്ചു. ഇവര്‍ മരിച്ചെന്നു കരുതിയ ബിജു ജോസഫ് വീടിന്റെ അടുക്കളവഴി രക്ഷപ്പെട്ടു. ഇതിനുശേഷം മിനി, അച്ചാമ്മ താഴെവീണെന്ന് അയല്‍വാസികളെ അറിയിച്ചു. എല്ലാവരുംചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.

സംഭവത്തില്‍ സംശയം തോന്നിയ പോലീസ്, വ്യാഴാഴ്ച മിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. താനാണ് അച്ചാമ്മയെ കൊല്ലാന്‍ശ്രമിച്ചതെന്ന് ഇവര്‍ സമ്മതിച്ചു.

എന്നാല്‍, മൊഴികളിലെ പൊരുത്തക്കേടിനെത്തുടര്‍ന്ന്, ജില്ലാ പോലീസ്മേധാവി കെ.ബി.വേണുഗോപാല്‍ വെള്ളിയാഴ്ച നേരിട്ടെത്തി യുവതിയെ ചോദ്യംചെയ്തതോടെയാണ്, കൊലപ്പെടുത്താന്‍ ശ്രമിച്ചതു കാമുകനാണെന്നു സമ്മതിച്ചത്. ബിജു ജോസഫിനെ രക്ഷിക്കാനാണ് താന്‍ കുറ്റമേറ്റതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

 

Read more topics: woman, lover, arrest
English summary
woman lover arrested for attempt to kill mother in law
topbanner topbanner

More News from this section

Subscribe by Email